Skip to main content

ജീവനി പദ്ധതി വെള്ളാങ്കല്ലൂരിൽ തുടങ്ങി

സംസ്ഥാന സർക്കാരിന്റെ നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം എന്ന സന്ദേശം ഉയർത്തി വെള്ളാങ്ങല്ലൂർ ബ്ലോക്ക് ജീവനി പദ്ധതി ആരംഭിച്ചു. വർഷം മുഴുവൻ സുരക്ഷിതമായ പച്ചക്കറി വീട്ടുവളപ്പിൽ തന്നെ നിർമ്മിച്ച് പോഷക തോട്ടങ്ങൾക്ക് പ്രോത്സാഹനം നൽകുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതിയുടെ ബ്ലോക്ക് തല ഉദ്ഘാടനം വി ആർ സുനിൽ കുമാർ എംഎൽഎ, വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എസ് രാധാകൃഷ്ണന് പച്ചക്കറി തൈകൾ നൽകി നിർവഹിച്ചു. വിദ്യാഭ്യാസ വകുപ്പ്, ആരോഗ്യ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവ സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. വെള്ളാങ്കല്ലൂർ കൃഷി അസിസ്റ്റന്റ് ഡയറക്ടർ മുഹമ്മദ് ഹാരിസ്, പച്ചക്കറി വികസന പദ്ധതി ഫീൽഡ് അസിസ്റ്റന്റ് ഇസ്മയിൽ കെ മജീദ് എന്നിവർ പങ്കെടുത്തു.

date