Skip to main content

സംസ്ഥാന സര്‍ക്കാര്‍ കായിക വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നു

 

 

 

തിരുവനന്തപുരം ജി. വി. രാജാ സ്പോര്‍ട്സ് സ്‌കൂളിലും കണ്ണൂര്‍ സ്പോര്‍ട്സ് ഡിവിഷനിലും 2020-2021 അദ്ധ്യയന വര്‍ഷത്തിലേയ്ക്ക് ആറ്, ഏഴ്, എട്ട്, ഒന്‍പത്, പ്ലസ് വണ്‍/വിഎച്ച്എസ്.സി എന്നീ ക്ലാസ്സുകളിലേയ്ക്ക് അഡ്മിഷന്‍ നല്‍കുന്നതിന് തെരഞ്ഞെടുപ്പ് നടത്തുന്നു. അത്ലറ്റിക്സ്, ബാസ്‌ക്കറ്റ് ബോള്‍, ഫുട്ബോള്‍, വോളിബോള്‍, തായ്ക്കോണ്ടോ, റസ്ലിംങ്, ഹോക്കി, വെയ്റ്റ്ലിഫ്റ്റിംങ്, ബോക്സിംഗ്, ജൂഡോ ക്രിക്കറ്റ്(പെണ്‍കുട്ടികള്‍) എന്നീ കായികയിനങ്ങളില്‍ താല്‍പര്യമുളള കുട്ടികളെ തെരഞ്ഞെടുക്കുന്നതിന് സംസ്ഥാന കായിക യുവജന  കാര്യാലയം വിവിധ കേന്ദ്രങ്ങളില്‍ ടാലന്റ് ഹണ്ട് എന്ന പേരില്‍ സെലക്ഷന്‍ ട്രയല്‍ സംഘടിപ്പിക്കുന്നത്. പ്രവേശനം ആഗ്രഹിക്കുന്ന കുട്ടികള്‍ ജനന തീയതി തെളിയിക്കുന്ന രേഖയും ജില്ലാ, സംസ്ഥാനദേശീയ മത്സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ടെങ്കില്‍ നിലവില്‍ ലഭിച്ചിട്ടുളള സര്‍ട്ടിഫിക്കറ്റുകളും ഫോട്ടോയുമായി എത്തണം.  കക്കാട്ടില്‍, ചെറുപുറം യു പി സ്‌കൂള്‍ ജനുവരി 20 ന്, താമരശ്ശേരി വിഎച്ച്എസ്.എസ്  - 21 ന്, അത്തോളി ജിവി എച്ച്.എസ്.എസ് - 22 ന്, ഹബാലുശ്ശേരി ബോയ്സ് ജിവി എച്ച്.എസ്.എസ് - 23 ന്, കുറ്റിച്ചിറ വി എച്ച്.എസ്.എസ് - 24 ന്, ഉളേള്യരി മോഡല്‍ റസിഡന്‍ഷ്ല്‍ സ്‌കൂള്‍ - 24 ന് എന്നീവിടങ്ങളാണ് തെരഞ്ഞെടുപ്പ് കേന്ദ്രങ്ങള്‍. രാവിലെ 8 മണിക്കകമാണ്   എത്തേണ്ടത്. താല്‍പര്യമുളള വിദ്യാര്‍ത്ഥികള്‍ക്ക് http://gvrsportsschool.org/talenthunt എന്ന ലിങ്കില്‍ ഓണ്‍ലൈനായി മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക്  8921674901. 

 

 

ധനസഹായം

 

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പാക്കുന്ന കാര്‍ഷിക യന്ത്രവത്കരണ ഉപപദ്ധതിക്കു കീഴില്‍ വിവിധ കാര്‍ഷികയന്നങ്ങള്‍ 50 ശതമാനം മുതല്‍ 80 ശതമാനം  വരെ സബ്സിഡിയോടു കൂടി സ്വന്തമാക്കാം.പദ്ധതിയുടെ പ്രയോജനം പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങളിലേക്ക് എത്തിക്കുന്നതിനായി ജനുവരി 30  ക്യഷി അസി. എക്സിക്യൂട്ടീവ് എഞ്ചിനിയറുടെ ഓഫീസില്‍ രാവിലെ 10 മണി മുതല്‍ പരിശീലന പരിപാടി നടത്തും.  താത്പര്യമുള്ള  പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന കര്‍ഷകര്‍ ജനുവരി 28 നകം പേര് രജിസ്റ്റര്‍ ചെയ്യണം.  രജിസ്ട്രേഷനുവേണ്ടി ബന്ധപ്പെടേണ്ട ഫോണ്‍ : 9496429100, 9400070816.

date