Skip to main content

പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ നാളെ

 

ആലപ്പുഴ: കേരളത്തില്‍ ജനുവരി 19 ന് പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടി നടക്കും. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം അന്നേ ദിവസം രാവിലെ എട്ടിന് പാലമേല്‍ കുടുംബാരോഗ്യകേന്ദ്രത്തില്‍ പാലമേല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഓമന വിജയന്‍റെ അധ്യക്ഷതയില്‍ ചേരുന്ന ചടങ്ങില്‍ മാവേലിക്കര എം.എല്‍.എ. ആര്‍.രാജേഷ് നിര്‍വ്വഹിക്കും. ജില്ലാ പഞ്ചായത്ത് ആരോഗ്യസ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍ അഡ്വ.കെ.റ്റി.മാത്യൂ ദിനാചരണസന്ദേശവും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.അനിതകുമാരി മുഖ്യപ്രഭാഷണവും നടത്തും. ജില്ലയില്‍ 136453 കുട്ടികള്‍ക്ക് 1162 സ്ഥാപനതല ബുത്തുകളിലും, 37 ട്രാന്‍സിറ്റ് ബൂത്തുകളിലും, 47 മൊബൈല്‍ ബൂത്തുകളിലുമായി പരിശീലനം ലഭിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ പോളിയോ തുളളിമരുന്ന് വിതരണം നടത്തും.

ജനുവരി 20, 21 തീയതികളില് ‍ആരോഗ്യ പ്രവര്‍ത്തകര്‍ വീടുകള്‍ സന്ദര്‍ശിച്ച് എല്ലാകുട്ടികള്‍ക്കും പോളിയൊ തുളളിമരുന്ന്ല ലഭിച്ചുഎന്ന്ഉറപ്പാക്കും. അഞ്ച്വയസ്സിനു താഴെയുളള എല്ലാകുട്ടികള്‍ക്കും ഒരുഡോസ് പോളിയോ തുളളി മരുന്ന് (രണ്ടു തുളളികള്‍) നല്‍കി രോഗപ്രതിരോധ ശേഷി ഉറപ്പാക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. തൊട്ടടുത്ത രാജ്യങ്ങളില്‍ പോളിയോകേസുകള്‍ വര്‍ദ്ധിക്കുന്നതിനാല്‍ പോളിയോക്കെതിരെ രോഗപ്രതിരോധ ശക്തി വളര്‍ത്തിയെടുക്കേണ്ടത് അത്യന്താപേക്ഷിതമാണ്. സര്‍ക്കാര്‍, സ്വകാര്യആശുപത്രികള്‍, ആരോഗ്യകേന്ദ്രങ്ങള്‍, അങ്കണംഗനവാടികള്‍, തിരഞ്ഞെടുത്ത സ്കൂളുകള്‍, ബസ്സ്റ്റാന്‍ഡുകള്‍, റെയില്‍വേസ്റ്റേഷനുകള്‍, ബോട്ട്ജെട്ടികള്‍, ഉത്സവങ്ങള്‍ നടക്കുന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ പ്രത്യേകം സജ്ജീകരിച്ച പള്‍സ് പോളിയോ ബുത്തുകള്‍ 19ന് രാവിലെ എട്ടുമണിമുതല്‍ അഞ്ചു മണിവരെ പ്രവര്‍ത്തിക്കും. കൂടാതെ അതിഥി തൊഴിലാളികളുടെ ക്യാമ്പുകളിലുളള അഞ്ച്വയസ്സിനു താഴെ പ്രായമുളള കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കുന്നതിന് മൊബൈല്‍ ബുത്തുകള്‍ പ്രവര്‍ത്തിക്കുന്നതാണ്.നവജാതശിശുക്കള്‍ക്കും പോളിയോ തുളളിമരുന്ന് നല്‍കണം.

 

date