Post Category
ഭാരതീയ ചികിത്സാ വകുപ്പില്‍ മെഡിക്കല്‍ ഓഫീസര്‍ നിയമനം
ആലപ്പുഴ: ഭാരതീയ ചികിത്സാ വകുപ്പിന്‍റെ കീഴില്‍ ജില്ലയില്‍ വിവിധ ഗവ.ആയുര്‍വേദ സ്ഥാപനങ്ങളിലുള്ള മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. 90 ദിവസത്തേക്ക് താല്‍ക്കാലികമായാണ് നിയമനം. വിദ്യാഭ്യാസ യോഗ്യത: മെഡിക്കല്‍ ഓഫീസര്‍ : അംഗീകൃത ബി.എ.എം.എസ്. ബിരുദം, റ്റി.സി.എം.സി. രജിസ്ട്രേഷന്‍. പ്രായപരിധി : 40 വയസ്സ്. ഉദ്യോഗാര്‍ത്ഥികള്‍ അവരുടെ പേര്, വയസ്, ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, മേല്‍വിലാസം, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍ കാര്‍ഡ് എന്നിവയുടെ ഒറിജിനലും ഓരോ പകര്‍പ്പും പാസ്പോര്‍ട്ട് വലിപ്പത്തിലുള്ള ഫോട്ടോയും സഹിതം ടൗണ്‍ സ്ക്വയറിന് സമീപമുള്ള ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ജനുവരി 24 വെള്ളിയാഴ്ച രാവിലെ 11 മണിക്ക് കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.
date
- Log in to post comments