Post Category
ക്ഷേമനിധി ആനുകൂല്യ വിതരണം
കര്‍ഷക തൊഴിലാളി ക്ഷേമനിധിയില്‍ 2011 മാര്‍ച്ച് 31 വരെ അതിവര്‍ഷാനുകൂല്യത്തിന് അപേക്ഷ നല്കിയിട്ടുളളതും ആനുകൂല്യം ലഭിക്കാത്തതുമായ തൊഴിലാളികള്‍ മാര്‍ച്ച് 31 നകം കല്‍പ്പറ്റയിലുളള ക്ഷേമനിധി ഓഫീസില്‍ നിന്ന് ആനുകൂല്യം കൈപ്പറ്റണം. തൊഴിലാളികള്‍ റേഷന്‍കാര്‍ഡ്,ഇലക്ഷന് തിരിച്ചറിയല്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നീ രേഖകള്‍ സഹിതം നേരിട്ട് ഹാജരാകണം.
2011 മേയ് 31 വരെ വിവാഹാനുകൂല്യത്തിന് അപേക്ഷ നല്‍കിയിട്ടും ആനുകൂല്യം ലഭിക്കാത്ത തൊഴിലാളികള്‍ മാര്‍ച്ച് 31 നകം കല്‍പ്പറ്റയിലുളള ക്ഷേമനിധി ഓഫീസില്‍ നിന്ന് ആനുകൂല്യം കൈപ്പറ്റണം. തൊഴിലാളികള്‍ ക്ഷേമനിധി പാസ്ബുക്ക്,ക്ഷേമനിധി തിരിച്ചറിയല്‍ കാര്‍ഡ്,റേഷന്‍കാര്‍ഡ്,ഇലക്ഷന് തിരിച്ചറിയല്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നീ രേഖകള്‍ സഹിതം നേരിട്ട് ഹാജരാക്കണം. ഫോണ്‍. 04936 204602.
date
- Log in to post comments