Skip to main content

തൈക്കാട്ടുശ്ശേരി ബ്ലോക്കിലെ വര്‍ക്കിംഗ് ഗ്രൂപ്പ് അംഗങ്ങളുടെ യോഗം ജനുവരി 21ന്

ആലപ്പുഴ: തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്തിന്റെ 2020-21 വാര്‍ഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി വര്‍ക്കിംഗ് ഗ്രൂപ്പ് അംഗങ്ങളുടെ യോഗം ജനവരി 21ന് രാവിലെ 10.30ന് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നിര്‍മല സെല്‍വരാജ് യോഗം ഉദ്ഘാടനം ചെയ്യും. ആസൂത്രണ സമിതി അംഗങ്ങള്‍, വര്‍ക്കിംഗ് ഗ്രൂപ്പ് ചെയര്‍മാന്‍മാര്‍, കണ്‍വീനര്‍മാര്‍, വര്‍ക്കിംഗ് ഗ്രൂപ്പ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുക്കും.

 

date