ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃ കാര്യ ഭദ്രതാ ക്യാമ്പയിന്
ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃ കാര്യ വകുപ്പ് ഭദ്രത ക്യാമ്പയിന് വാഹനം നീലേശ്വരം നഗരസഭയിലെ ലൈഫ് മിഷന് പി.എം.എ.വൈ ഭവന പദ്ധതി ഗുണഭോക്താക്കളുടെ കുടുംബ സംഗമത്തിന്റെ ഭാഗമായി. അപ്രതീക്ഷിതമായെത്തിയ അതിഥിയെ റവന്യു ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന് സന്ദശിച്ചു. ഭക്ഷണം നമ്മുടെ അവകാശം, ഭക്ഷ്യ പൊതുവിതരണ രംഗത്ത് നല്ല് മാറ്റങ്ങളുടെ സുവര്‍ണ്ണകാലം എന്ന സന്ദേശം പ്രചരിപ്പിക്കുന്ന വാഹനത്തില്‍ പ്രത്യകം തയ്യാറാക്കിയ എല്‍.സി.ഡി മോണിറ്ററില്‍ ഉപഭോക്തൃ നിയമങ്ങളുടെ പ്രചരണാര്‍ത്ഥം വിവിധ പരസ്യ ചിത്രങ്ങളും ആനിമേഷന്‍ ചിത്രങ്ങളും പ്രദര്‍ശിപ്പിച്ചു. ഉപ്ഭോക്തൃ നിയമത്തിന്റെ സാധ്യതയും ഉപ്ഭോക്തൃ കോടതികളുടെ പ്രവര്‍ത്തനവും ഉപ്ഭോക്തൃ നിയമം എങ്ങനെ ഉപയൊഗിക്കണമെന്നതിന്റെ വിശദമായ വിവരണവും ആനിമേഷനിലൂടെ പൊതുജനങ്ങള്‍ക്ക് പകര്‍ന്നു നല്കി. ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തിന്റെ വിവിധ ടോള്‍ ഫ്രീ നമ്പറുകളും വാഹനത്തില്‍ പ്രദര്‍ശിപ്പിച്ചുണ്ട്. ഒരു താലൂക്കില്‍ രണ്ട് ദിവസമാണ് പ്രചരണ വാഹനമുണ്ടാവുക.
- Log in to post comments