Post Category
ഡി ഫാം പാർട്ട് 2 (സപ്ലിമെന്ററി) പരീക്ഷക്ക് രജിസ്റ്റർ ചെയ്യാം
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഡി ഫാം പാർട്ട് -2 (സപ്ലിമെന്ററി) പരീക്ഷ സംസ്ഥാനത്തെ വിവിധ ഫാർമസി കോളേജുകളിൽ ഫെബ്രുവരി 17 മുതൽ നടക്കും. പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാനായി നിശ്ചിത തുകയ്ക്കുള്ള ഫീസ് അടച്ച് പൂരിപ്പിച്ച അപേക്ഷകൾ 24ന് മുമ്പ് ബന്ധപ്പെട്ട കോളേജുകളിൽ സമർപ്പിക്കണം. അതത് കോളേജുകളിൽ നിന്നുള്ള അപേക്ഷകൾ 28ന് മുമ്പ് ചെയർപേഴ്‌സൺ, ബോർഡ് ഓഫ് ഡി ഫാം എക്‌സാമിനേഷൻസ്, തിരുവനന്തപുരം-11 എന്ന വിലാസത്തിൽ അയയ്ക്കണം. വിശദവിവരങ്ങൾ www.dme.kerala.gov.in ലും വിവിധ ഫാർമസി കോളേജുകളിലും ലഭിക്കും.
പി.എൻ.എക്സ്.260/2020
date
- Log in to post comments