Skip to main content

വിദേശ നഴ്‌സിങ് തൊഴിൽ ലൈസൻസിന് രണ്ടാംഘട്ട പരിശീലനം

വിദേശത്ത് തൊഴിൽ തേടുന്നവർക്ക് നൈപുണ്യം മെച്ചപ്പെടുത്തുന്നതിന് കേരളത്തിലെ വിവിധ സ്ഥാപനങ്ങൾ മുഖേന നടത്തുന്ന നൈപുണ്യ വികസനത്തിന്റെ രണ്ടാംഘട്ട പരിശീലനം നോർക്ക റൂട്ട്‌സ് സംഘടിപ്പിക്കും. ഗൾഫ് രാജ്യങ്ങളിൽ നഴ്‌സിങ് മേഖലയിൽ തൊഴിൽ നേടുന്നതിന്് അതത് രാജ്യങ്ങളിലെ സർക്കാർ ലൈസൻസിങ് പരീക്ഷ പാസാകേണ്ടതുണ്ട്.  HAAD/PROMETRIC/MOH/DOH തുടങ്ങിയ പരീക്ഷകൾ പാസാകുന്നതിന് കേരള സർക്കാർ സ്ഥാപനമായ കേരള അക്കാദമി ഫോർ സ്‌കിൽസ് എക്‌സലൻസിന്റെ അംഗീകൃത സ്ഥാപനമായ നഴ്‌സിങ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കരിയർ എൻഹാൻസ്‌മെന്റ് (NICE)  മുഖേനയാണ് രണ്ടാം ഘട്ട പരിശീലനം നൽകുന്നത്.
ജി.എൻ.എം/ബി.എസ്‌സി/എം.എസ്‌സിയും കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും ഉളളവർക്ക് അപേക്ഷിക്കാം.  യോഗ്യതാ പരീക്ഷയിലൂടെ തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രവേശനം നൽകും. കോഴ്‌സ് തുകയുടെ 75 ശതമാനം നോർക്ക വഹിക്കും. താൽപ്പര്യമുളളവർ ജനുവരി 31 ന് മുൻപ് നോർക്ക റൂട്ട്‌സ് വെബ്‌സൈറ്റിൽ പേരുവിവരങ്ങൾ രജിസ്റ്റർ ചെയ്യണമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾ www.norkaroots.org യിലും ടോൾ ഫ്രീ നമ്പരായ 1800 425 3939 (ഇന്ത്യയിൽ നിന്നും), 9497319640, 9895762632,9895364254 നമ്പരുകളിലും ലഭിക്കും.
പി.എൻ.എക്സ്.264/2020

date