Skip to main content

അജാന്നൂർ സ്‌കൂൾ വീഡിയോ: വിശദ അന്വേഷണത്തിന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് നിർദ്ദേശം

അജാന്നൂർ ഗവ.എൽ.പി.സ്‌കൂളുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വീഡിയോ ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ പ്രാഥമികാന്വേഷണം നടത്തിയതായി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ: സി. രവീന്ദ്രനാഥ് അറിയിച്ചു. റെയിലിനോട് ചേർന്നുള്ള വിദ്യാലയമാണിത്. അവിടത്തെ ഹെഡ് മാസ്റ്ററും അദ്ധ്യാപകരും കുട്ടികളുടെ കാര്യത്തിൽ ശ്രദ്ധ പുലർത്തുന്നവരാണെന്നും കുട്ടികളെ രാവിലെയും വൈകുന്നേരവും റെയിൽ കടത്തുന്നതിന്  മുൻകൂട്ടി തന്നെ ഡ്യൂട്ടി നൽകിയിട്ടുണ്ടെന്നുമാണ് ലഭിച്ച പ്രാഥമിക വിവരം. അവിടെ റെയിൽവേ ഓവർ ബ്രിഡ്ജ് കൊണ്ടുവരുന്ന കാര്യം അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്താൻ എന്ന വ്യാജേന ഷൂട്ട് ചെയ്തതാണ് ഈ വീഡിയോ എന്നുമാണ് അറിയാൻ കഴിഞ്ഞത്. ഇക്കാര്യത്തിൽ കൂടുതൽ വിശദമായ അന്വേഷണം നടത്താൻ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
പി.എൻ.എക്സ്.266/2020

date