Post Category
പെന്‍ഫ്രണ്ട് പദ്ധതിക്ക് തുടക്കമായി
ഉപയോഗ ശൂന്യമായ പേനകള്‍ ശേഖരിച്ച് പുനരുപയോഗത്തിന് കൈമാറുക, മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട അവബോധം വളര്‍ത്തുക, എന്നീ ലക്ഷ്യങ്ങളോടെ ഹരിതകേരളം മിഷന് ആവിഷ്കരിച്ച പെന്‍ഫ്രണ്ട് പദ്ധതിക്ക് ചായ്യോത്ത് ഗവണ്മെന്റ് ഹയര്‍സെക്കന്ററി സ്കൂളില്‍ തുടക്കമായി .ഹരിതകേരളം മിഷന് ജില്ലാ കോര്‍ഡിനേറ്റര്‍ എം.പി.സുബ്രഹ്മണ്യന് പദ്ധതി ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ ടി.വിപ്രകാശന്‍,പി.ടി.എപ്രസിഡന്റ് കെ.വി ഭരതന്,ടി.വി.ജയരാജന്,കെ.സൌമ്യ, എം.നിര്‍മ്മല, കെ.ബി.സജില്‍ കുമാര്‍ ,നീതു മാത്യു എന്നിവര്‍ സംസാരിച്ചു
date
- Log in to post comments