Skip to main content

ഇലക്ട്രീഷ്യന്‍ ഡൊമസ്റ്റിക് സൊല്യൂഷന്‍ കോഴ്‌സിന് അപേക്ഷിക്കാം

 

പെരിന്തല്‍മണ്ണ ടെക്‌നിക്കല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഫെബ്രുവരിയില്‍ ആരംഭിക്കുന്ന മൂന്ന് മാസത്തെ സൗജന്യ തൊഴിലധിഷ്ഠിത ഇലക്ട്രീഷ്യന്‍ ഡൊമസ്റ്റിക് സൊല്യൂഷന്‍ കോഴ്‌സിന് എസ്.എസ്.എല്‍.സി. കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാം. മൂന്നു ലക്ഷം രൂപയില്‍ താെഴ വാര്‍ഷിക കുടുംബ വരുമാനമുളള ഒ.ബി.സി. വിഭാഗത്തില്‍പ്പെട്ടവര്‍/ഒരു ലക്ഷത്തില്‍ താഴെ വാര്‍ഷിക വരുമാനമുളള പിന്നോക്ക വിഭാഗക്കാര്‍/ഡീ നോട്ടിഫൈഡ് സെമിനോമാഡിക് & നൊമാഡിക് ട്രൈബ്‌സ് (ഡി.എം.റ്റി.) വിഭാഗത്തിലുളളവര്‍/60 വയസോ അതിനു മുകളിലോ ഉളള മുതിര്‍ന്ന പൗരന്മാര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാന്‍ അവസരം. കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് മാസം 1000 രൂപ നിരക്കില്‍ പഠന പരിശീലന വേതനം നിബന്ധനയ്ക്കു വിധേയമായി നല്‍കുന്നതാണ്. താത്പര്യമുളളവര്‍ ജനുവരി 22 നകം അപേക്ഷ നല്‍കണം. ഫോണ്‍ : 04933-225086, 9847021210.

date