കാര്‍ഷിക വിളകള്‍ക്കായി വെള്ളം സൂക്ഷ്മതയോടെ ഉപയോഗിക്കാന്‍ കര്‍ഷകര്‍ തയ്യാറാകണം: മന്ത്രി കെ.കൃഷ്ണന്‍ കുട്ടി
കാര്‍ഷിക വിളകള്‍ക്കു വെള്ളം സൂക്ഷ്മതയോടെ ഉപയോഗിക്കാന്‍ കര്‍ഷകര്‍ തയ്യാറാകണമെന്ന് സംസ്ഥാന ജലസേചന വകുപ്പു മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. വടകരപതി ഗ്രാമപഞ്ചായത്തിലെ കള്ളിയമ്പാറകുളം നവീകരണം പൂര്‍ത്തികരിച്ചതിന്റെ ഉദ്ഘാടനം, കര്‍ഷക പരിശീലന പരിപാടി ഉദ്ഘാടനം എന്നിവ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കര്‍ഷകര്‍ അനാവശ്യമായി വെള്ളം നഷ്ടപ്പെടുത്തരുതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കള്ളിയം പാറ ഗവ.എല്‍.പി സ്‌കൂളില്‍ നടന്ന പരിപാടിയില്‍ വടകരപ്പതി ഗ്രാമ പഞ്ചായത്തു പ്രസിഡന്റ് കുഴന്തൈ തെരേസ അധ്യക്ഷത വഹിച്ചു. ഗുണഭോക്തൃ കമ്മറ്റി കണ്‍വീനര്‍മാരെ ആദരിക്കലും ആസ്തി സ്വീകരിക്കലും വടകരപ്പതി ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ജോയ് ജോണ്‍ നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ചിന്ന സ്വാമി, വാര്‍ഡ് മെമ്പര്‍ മേഴ്സി മാര്‍ഗരറ്റ് , ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ താരമനോഹരന്‍, കള്ളിയമ്പാറ കുളം കണ്‍വീനര്‍ പാര്‍ഥസാരതി, മണിയക്കാരന്‍ ചള്ളകുളം കണ്‍വീനര്‍ അരുള്‍ മരി പാപ്പു, ഫാദര്‍ ആല്‍ബര്‍ട്ട് ആനന്ദ് രാജ്, ആര്‍ ശശികുമാര്‍, കെ.യു പ്രസാദ്, മണ്ണ് സംരക്ഷണ വിഭാഗം ഓവര്‍സിയര്‍ വിശ്വനാഥന്‍ എന്നിവര്‍ സംസാരിച്ചു.
- Log in to post comments