സ്കോളര്‍ഷിപ്പ് ലഭിക്കുന്നതിന് 31 വരെ അപേക്ഷിക്കാം
ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് 2019-20 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാന-കേന്ദ്ര സര്‍ക്കാറിന്റെ കീഴില്‍ വിവിധ ഏജന്‍സികള്‍ നടത്തുന്ന എല്ലാതരം കോഴ്സുകളിലേക്കും യോഗ്യത നേടി പഠനം നടത്തുന്ന പട്ടികജാതി വിഭാഗക്കാരായ
വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം. ഗ്രാമസഭാ ലിസ്റ്റില്‍ പേരുള്ള സര്‍ക്കാര്‍ - എയ്ഡഡ് കോളേജുകളില്‍ പഠനം നടത്തുന്നവര്‍ക്കും നിര്‍ദ്ധന കുടുംബങ്ങള്‍ക്കും (വാര്‍ഷിക കുടുംബവരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം) മുന്‍ഗണന ലഭിക്കും. താത്പര്യമുള്ളവര്‍ ജനുവരി 31 നകം സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തില്‍ സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം. അപേക്ഷകര്‍ ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ സ്ഥിരതാമസക്കാരായിരിക്കണം (റിസിഡന്‍സ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം). വിശദ വിവരങ്ങള്‍ക്ക് മാതൃകാ അപേക്ഷാ ഫോറത്തിനും ആലത്തൂര്‍ മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടണമെന്ന് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 04922-222133.
- Log in to post comments