Skip to main content

ആന എഴുന്നളളിപ്പ്: ആരാധനാലയങ്ങള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം

ആരാധനാലയങ്ങള്‍ക്ക് ആന എഴുന്നള്ളിപ്പിന് ജില്ലാ ഉത്സവ മോണിറ്ററിംഗ് കമ്മിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യാം. 2012ന് മുന്‍പ് ആചാരനുഷ്ഠാനങ്ങളുടെയും ഉത്സവങ്ങളുടെയും ഭാഗമായി ആനയെ എഴുന്നള്ളിച്ചിരുന്നതും തുടരുന്നതുമായ ആരാധനാലയങ്ങള്‍ ജനുവരി 21 മുതല്‍ ഒരു മാസത്തിനകം നിശ്ചിത ഫോറത്തില്‍ അപേക്ഷ നല്‍കണം. അപേക്ഷ ഫോറവും കൂടുതല്‍ വിവരങ്ങളും കോട്ടയം സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0481 2310412

date