Post Category
വ്യാപാര സ്ഥാപനങ്ങളുടെ രജിസ്ട്രേഷന് ക്യാമ്പ്
കൊണ്‍ോട്ടി അസിസ്റ്റന്റ് ലേബര്‍ ഓഫീസറുടെ നേതൃത്വത്തില്‍ കീഴുപറമ്പ് ഗ്രാമപഞ്ചായത്തിലെ പത്തനാപുരം, കീഴുപറമ്പ്, വാലില്ലാപുഴ, കുനിയില്‍ പരിധിയിലുള്ള കടകളുടെയും വാണിജ്യസ്ഥാപനങ്ങളുടെയും കേരള ആന്‍ഡ് ഷോപ്പ്സ് & കമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് നിയമപ്രകാരമുള്ള രജിസ്ട്രേഷനും പുതുക്കലിനുമായി ക്യാമ്പ് സംഘടിപ്പിക്കുന്നു. പള്ളിപ്പടിയിലുള്ള ഓണ്‍ലൈന്‍ സേവന കേന്ദ്രത്തില്‍ ജനുവരി 21ന് രാവിലെ 10 മുതലാണ് ക്യാമ്പ്. പങ്കെടുക്കുന്നവര്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം ഹാജരാകണം. രജിസ്ട്രേഷന് എടുക്കാതിരിക്കുകയും പുതുക്കാതിരിക്കുകയും ചെയ്യുന്നത് പിഴ ഈടാക്കുന്ന കുറ്റമായാതിനാല് പിഴ ഒഴിവാക്കുന്നതിനായി സ്ഥാപനങ്ങള്‍/കടകള്‍ ക്യമ്പ് പ്രയോജനപ്പെടുത്തണമെന്ന് അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments