Skip to main content

ഒല്ലൂക്കര കൃഷി ഭവൻ ജീവനി പദ്ധതി നടപ്പിലാക്കി

ഒല്ലൂക്കര കൃഷി ഭവൻ ജീവനി പദ്ധതിയുടെ ഉദ്ഘാടനം കോർപറേഷൻ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീബ ബാബു നിർവഹിച്ചു. പരമ്പരാഗത കിഴങ്ങുവർഗ വിളകളായ അട താപ്പ്, ചെറു ചേമ്പ്, ചെറുകിഴങ്ങ്, മധുരക്കിഴങ്ങ്, കാച്ചിൽ തുടങ്ങിയവയുടെ പ്രദർശനതോട്ടമാണ് ജീവനി പദ്ധതിയിലൂടെ നടപ്പിലാക്കിയത്. കൃഷി ഓഫീസർ അപ്സര മാധവ് പദ്ധതി വിശദീകരിച്ചു. കൗൺസിലർ സതീഷ് ചന്ദ്രൻ, കൃഷി അസിസ്റ്റന്റ് ഡയറക്ടർ സത്യവർമ, കർഷകർ, കുടുംബശ്രീ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. ജീവനി പദ്ധതി മടക്കത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി എസ് വിനയൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഇന്ദിര മോഹൻ അധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സുരേഷ് കുമാർ പുളിക്കൽ, ഗോപി, സാവിത്രി, വാർഡ് മെമ്പർമാർ, കാർഷിക വികസന സമിതി അംഗങ്ങൾ, കൃഷി ഉദ്യോഗസ്ഥർ, കുടുംബശ്രീ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
 

date