Post Category
സധൈര്യം മുന്നോട്ട് - മുളംകുന്നത്തുകാവ് ഗ്രാമപഞ്ചായത്ത് രാത്രി നടത്തം സംഘടിപ്പിച്ചു
സർക്കാരിന്റെ സധൈര്യം മുന്നോട്ട് പരിപാടിയുടെ ഭാഗമായി മുളംകുന്നത്തുകാവ് ഗ്രാമപഞ്ചായത്തിൽ സംഘടിപ്പിച്ച രാത്രി നടത്തം പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ബെന്നി ഉദ്ഘാടനം ചെയ്തു. വനിതാ ശാക്തീകരണ നടപടികളുടെ ഭാഗമായും സ്ത്രീകൾക്കെതിരെ വർധിച്ചു വരുന്ന അതിക്രമങ്ങൾക്കെതിരെ ശക്തമായ പൊതുബോധം ഉണർത്തുന്നതിനുമാണ് പരിപാടി നടത്തിയത്. സ്ത്രീകൾക്ക് അന്യമാകുന്ന പൊതു ഇടങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ രാത്രി 9 മുതൽ 11 വരെയാണ് സ്ത്രീകൾ പൊതു നിരത്തിലിറങ്ങി നടന്നത്. പഞ്ചായത്തിലെ എല്ലാ വനിത നിർവ്വണഉദ്യോഗസ്ഥരും വനിതാ ജീവനക്കാരും കുടുംബശ്രീ പ്രവർത്തകരും ആരോഗ്യ പ്രവർത്തകരും ആശാ, അങ്കണവാടി പ്രവർത്തകരും രാത്രി നടത്തത്തിന്റെ ഭാഗമായി.
date
- Log in to post comments