ഗദ്ദിക 2020; ചിത്ര ഗദ്ദിക സംഘടിപ്പിച്ചു
പട്ടികജാതി പട്ടികവര്‍ഗ വികസന വകുപ്പ്, കിര്‍ത്താഡ്സ് വകുപ്പുകളുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഗദ്ദികയ്ക്ക് മുന്നോടിയായി ചിത്ര ഗദ്ദിക സംഘടിപ്പിച്ചു. ഗദ്ദികയുടെ പ്രചരണാര്‍ത്ഥം ചിത്രകാരന്മാരുടെ നേതൃത്വത്തിലാണ് ടൗണ്‍ സ്‌ക്വയറില്‍ 'ചിത്ര ഗദ്ദിക' ഒരുക്കിയത്. ആദിവാസി സംസ്‌കാരത്തെയും ജീവിത രീതിയെയും ആസ്പദമാക്കിയുള്ള പ്രചരണ ബോര്‍ഡുകള്‍ ഇവര്‍ ക്യാന്‍വാസില്‍ തീര്‍ത്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ കലക്ടര്‍ ടി വി സുഭാഷ് ചടങ്ങില്‍ മുഖ്യാതിഥിയായി. സാംസ്‌കാരിക മൂല്യങ്ങളെ പരിചയപ്പെടുത്തുന്നതിന് ഗദ്ദിക വഴിയൊരുക്കുമെന്ന് കലക്ടര്‍ പറഞ്ഞു.
ചിത്രകാരന്മാരായ ഗോവിന്ദന്‍ കണ്ണപുരം, കെ കെ ആര്‍ വെങ്ങര, ആര്‍ട്ടിസ്റ്റ് ശശികല, വാസവന്‍ പയ്യട്ടം, അനൂപ് ഷൈന്‍, സന്തോഷ് ചുണ്ട, സലീഷ് ചെറുപുഴ, പ്രകാശന്‍ കല്യാശ്ശേരി, വര്‍ഗീസ് കളത്തില്‍, എന്‍ ദാമോദരന്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. മറ്റ് ചിത്രകാരന്മാരും പരിപാടിയുടെ ഭാഗമായി.
ഐ ടി ഡി പി പ്രൊജക്റ്റ് ഓഫീസര്‍ ജാക്വിലിന്‍ ഫെര്‍ണാണ്ടസ്, ജില്ലാ പഞ്ചായത്ത് വികസന ഓഫീസര്‍ കെ കെ ഷാജു എന്നിവര്‍ പങ്കെടുത്തു. നാടന്‍ കലാമേള, ആദിവാസി വിഭാഗക്കാരുടെ ഉത്പന്നങ്ങളുടെ പ്രദര്‍ശനവും വിപണനവുമാണ് ഗദ്ദികയിലൂടെ ലക്ഷ്യമിടുന്നത്. ജനുവരി 27 മുതല്‍ ഫെബ്രുവരി 5 വരെ കലക്ടറേറ്റ് മൈതാനത്തിലാണ് പരിപാടി നടക്കുന്നത്.
- Log in to post comments