പ്ലാസ്റ്റിക് ബദല്‍ ഉല്പന്ന പ്രദര്‍ശന വിപണന മേള ചൊവ്വാഴ്ച്ച തുടങ്ങും
സമ്പൂര്‍ണ്ണ പ്ലാസ്റ്റിക്ക് നിരോധനത്തിന്റെ പശ്ചാത്തലത്തില്‍ ബദല്ഉത്പ്പന്നങ്ങളെക്കുറിച്ചും അവയുടെ സാധ്യതകളെക്കുറിച്ചും ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനായി ബദല്‍ ഉത്പ്പന്ന മേള ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ കലക്ടറേറ്റ് മൈതാനിയില്‍ നടക്കും. ജില്ലാ ശുചിത്വമിഷന്റെയും ഹരിത കേരള മിഷന്റെയും നേതൃത്വത്തിലാണ് പ്രകൃതി സൗഹൃദ ബദല്‍ ഉല്പന്നമേള സംഘടിപ്പിക്കുന്നത്. തുണി സഞ്ചി, പേപ്പര്‍ ബാഗ്, പാള പാത്രങ്ങള്‍, ഉപയോഗ ശൂന്യമായ കുടയുടെ തുണി ഉപയോഗിച്ചുകൊണ്ടുള്ള സഞ്ചികള്‍, മറ്റ് പ്രകൃതിസൗഹൃദ വസ്തുക്കള്‍ തുടങ്ങിയവയുടെ പ്രദര്‍ശനവും വിപണനവുമാണ് മേളയില്‍ ഒരുക്കിയിട്ടുള്ളത്. കൂടാതെ മെഷീനിന്റെ സഹായത്തോടെ പേപ്പര്‍ ബാഗ് ആവശ്യാനുസരണം മേളയില്‍ നിര്‍മ്മിച്ച നല്‍കുകയും ചെയ്യും. ഒറ്റ തവണ ഉപയോഗ പ്ലാസ്റ്റിക് നിരോധനത്തിന്റെ പാശ്ചാതലത്തില്‍ ജില്ലയിലുടനീളം പ്രകൃതിസൗഹൃദ ബദല്‍ ഉല്‍പ്പന്ന സാധനങ്ങള്‍ വ്യാപിപ്പിക്കുകയാണ് ലക്ഷ്യം.
- Log in to post comments