Post Category
സത്യപ്രതിജ്ഞ സംഘടിപ്പിക്കും
ദേശീയ സമ്മതിദായകദിനമായ ജനുവരി 25ന് ജനാധിപത്യത്തിന്റെ ആശയം വ്യാപിപ്പിക്കുന്നതിനും സമ്മതിദാനവകാശത്തിന്റെ വിനിയോഗം പ്രോത്സാഹിപ്പിക്കുന്നതിനുമായി ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും രാവിലെ 11ന് പ്രതിജ്ഞ സംഘടിപ്പിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സംവാദം, പ്രസംഗം, മോക്ക് പോള്‍, ചിത്രരചന, ക്വിസ് മത്സരം തുടങ്ങിയ പരിപാടികളും സംഘടിപ്പിക്കും.
date
- Log in to post comments