Post Category
പൊതുജന പരാതി പരിഹാര അദാലത്ത്- സഫലം 2020
>
> ജില്ലയിലെ വിവിധ ഓഫീസുകളില്‍ കെട്ടിക്കിടക്കുന്ന പരാതികള്‍ തീര്‍പ്പാക്കുക,
> പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കുക എന്നീ വിഷയങ്ങള്‍ക്ക് ഊന്നല്‍
> നല്‍കിക്കൊണ്ട് ജില്ലാകലക്ടര്‍ അഞ്ച് താലൂക്കുകളിലായി പരാതി പരിഹാര അദാലത്ത്
> സംഘടിപ്പിക്കുന്നു. പൊതുജനങ്ങള്‍ക്ക് വിവിധ വിഷയങ്ങളില്‍മേലുള്ള പരാതികള്‍
> ഓണ്‍ലൈനായി ജനുവരി 20 മുതല്‍ ഫെബ്രുവരി അഞ്ച് വരെ സമര്‍പ്പിക്കാം.
> മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി, പ്രകൃതിക്ഷോഭം, റേഷന്‍കാര്‍ഡ് ബി.പി.എല്‍
> ആക്കുന്നത് എന്നിവയൊഴികെയുള്ള വിഷയങ്ങളില്‍ പരാതികള്‍/ അപേക്ഷകള്‍
> https://edistrict.kerala.gov.in/ എന്ന വെബ്‌സൈറ്റില്‍ പരാതി പരിഹാര
> അദാലത്ത് എന്ന ചാനലില്‍ നേരിട്ടോ അക്ഷയ സെന്ററുകള്‍ വഴിയോ ജില്ലാകലക്ടര്‍ക്ക്
> സമര്‍പ്പിക്കാം.
date
- Log in to post comments