അരികെ' സമഗ്ര പാലിയേറ്റീവ് വയോജന പരിചരണ പദ്ധതിക്ക് ജില്ലയിൽ തുടക്കമായി
കേരളാ പാലിയേറ്റീവ് കെയർ ദിനാചരണവും ജില്ലാ സംഗമവും തൊടുപുഴ ടൗൺ ഹാളിൽ സംഘടിപ്പിച്ചു.
ജനുവരി 15 നാണ് കേരളാ പാലിയേറ്റീവ് ദിനമായി ആചരിക്കുന്നത്. പരിപാടിയോടനുബന്ധിച്ച് തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നിന്ന് വിളംബര സന്ദേശ ജാഥ സംഘടിപ്പിച്ചു. നഗരസഭ ചെയർപേഴ്സൺ പ്രൊഫസർ ജെസ്സി ആൻറണി റാലിയുടെ ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ചു. 'അരികെ' സമഗ്ര പാലിയേറ്റീവ് വയോജന പരിചരണ പദ്ധതിയുടെ ഭാഗമായുള്ള 16 പദ്ധതികളും പരിചയപ്പെടുത്തി.
ദിനാചരണ പരിപാടിയുടെ ഭാഗമായുള്ള പൊതുസമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കുമാരി കൊച്ചുത്രേസ്യ പൗലോസ് ഉദ്ഘാടനം ചെയ്തു. തൊടുപുഴ നഗരസഭ ചെയർപേഴ്സൺ പ്രൊഫസർ ജെസ്സി ആൻറണി അധ്യക്ഷത വഹിച്ചു .
ജില്ലാ നോഡൽ ഓഫീസർ ഡോ.അജി. പി.എൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ നാഷണൽ ഹെൽത്ത് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ.സുജിത്ത് സുകുമാരൻ വിഷയാവതരണം നടത്തി .
"അരികെ " സമഗ്ര പാലിയേറ്റീവ് പരിചരണ പദ്ധതിയുടെ പ്രഖ്യാപനം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.പ്രിയ. എൻ നിർവഹിച്ചു .ഹോമിയോപ്പതി സംസ്ഥാന ഡെപ്യൂട്ടി ഡയറക്ടർ ഡോ. വിജയാബിക എം.എൻ പാലിയേറ്റീവ് കെയർ ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നഗര സഭ വൈസ് ചെയർമാൻ ഷാഹുൽ ഹമീദ് , വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജെസ്സി ജോണി , ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റിനി റോഷി , മണക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വത്സ ജോൺ, നഗരസഭാ കൗൺസിലർമാരയ എം. കെ.ഷാഹുൽ ഹമീദ് , കെ.എം.ഷാജഹാൻ, കെ.കെ. ഷിംനാസ്, ട്രസ്റ്റ് പാലിയേറ്റീവ് കെയർ ജില്ലാ കോഡിനേറ്റർ സി. വി.വർഗീസ്, ഹോമിയോ ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്ടർ രാജു, ജില്ലാ ആർ.സി.എച്ച്. ഓഫീസർ ഡോ.സുരേഷ് വർഗീസ്, ആയുർവേദ ചീഫ് മെഡിക്കൽ ഓഫീസർ , അൽ-അസർ മെഡിക്കൽ കോളേജ് കമ്മ്യൂണിറ്റി മെഡിസിൻ ഹെഡ് ഡോ.സന്ധ്യ , ഐ.എം. എ ജില്ലാ പ്രസിഡണ്ട് ഡോ.സി.വി. ജേക്കബ് സി.എച്ച്.സി പുറപ്പുഴ മെഡിക്കൽ ഓഫീസർ ഡോ.രേഖ , സി.എച്ച്.സി മുട്ടം മെഡിക്കൽ ഓഫീസർ ഡോക്ടർ കെ.സി ചാക്കോ , ജില്ലാ ആശുപത്രി തൊടുപുഴ പാലിയേറ്റീവ് കെയർ മെഡിക്കൽ ഓഫീസർ ഡോ.മിനി മോഹനൻ,മൂലമറ്റം സെൻറ് ജോസഫ് കോളേജ് പ്രിൻസിപ്പൽ ഡോ.സാജു തുടങ്ങിയവർ വിവിധ പദ്ധതികളുടെ പ്രഖ്യാപനം നടത്തി. ജനപ്രതിനിധികൾ, ആരോഗ്യ വകുപ്പ് ജീവനക്കാർ , പാലിയേറ്റീവ് കെയർ സന്നദ്ധ സംഘടന പ്രവർത്തകർ ,പാലിയേറ്റീവ് നഴ്സുമാർ , വിദ്യാർത്ഥികൾ നഴ്സസ് സ്കൂൾ വിദ്യാർത്ഥികൾ തുടങ്ങി നിരവധി ആളുകൾ പരിപാടിയിൽ പങ്കെടുത്തു. ജില്ലാ മാസ് മീഡിയ ഓഫീസർ അനിൽകുമാർ കൃതജ്ഞത അറിയിച്ചു.
പരിപാടിയുടെ ഭാഗമായി പാലിയേറ്റീവ് രോഗികൾ നിർമിച്ച ഉൽപ്പന്നങ്ങളുടെ വിപണന സ്റ്റാളും പ്രവർത്തിച്ചു.
- Log in to post comments