Post Category
എസ്എസ്എല്‍സി മോട്ടിവേഷന്‍ ക്ലാസ്സുകള്‍ 20 ന് തുടങ്ങും
എസ്എസ്എല്‍സി വിദ്യാര്‍ത്ഥികള്‍ക്കായുള്ള രണ്ടാംഘട്ട മോട്ടിവേഷന്‍ ക്ലാസ്സുകള്‍ ജനുവരി 20 ന് തുടങ്ങും. അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ആന്റണി സ്‌കറിയയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ശിശുക്ഷേമ സമിതി എക്സ്‌ക്യൂട്ടീവ് യോഗത്തിലാണ് തീരുമാനമായത്. ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ 14 സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഡയറ്റിന്റെ സഹായത്തോടെ കൗണ്‍സിലിംഗ് ക്ലാസ്സുകള്‍ നടത്തും. 20 ന് മണിയാറന്‍കുടി സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ക്ലാസ്സ് ആരംഭിക്കും. 30 ന് കണ്ണമ്പടി സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ കൗണ്‍സിലിംഗ് ക്ലാസ്സുകള്‍ അവസാനിക്കും.
ശിശുക്ഷേമ സമിതി സെക്രട്ടറി കെ.ആര്‍. ജനാര്‍ദ്ദനന്‍, എഡിസി ജനറല്‍ ശ്രീലേഖ സി, എംഎം മാത്യു, ടെസ്സി ജോസഫ്, രഞ്ചിത് എ.ആര്‍, ടി.കെ ലത, കെ.ആര്‍ രാമചന്ദ്രന്‍, ഗീത എം.ജി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
date
- Log in to post comments