അരികെ' സമഗ്ര പാലിയേറ്റീവ് വയോജന പരിചരണത്തിന് ജില്ലയില്‍ തുടക്കമായി
കേരളാ പാലിയേറ്റീവ് കെയര്‍ ദിനാചരണവും ജില്ലാ സംഗമവും തൊടുപുഴ ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ചു. ജനുവരി 15 നാണ് കേരളാ പാലിയേറ്റീവ് ദിനമായി ആചരിക്കുന്നത്. പരിപാടിയോടനുബന്ധിച്ച് തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ നിന്ന് വിളംബര സന്ദേശ ജാഥ സംഘടിപ്പിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രൊഫസര്‍ ജെസ്സി ആന്റണി റാലിയുടെ ഫ്‌ലാഗ് ഓഫ് കര്‍മ്മം നിര്‍വഹിച്ചു. 'അരികെ' സമഗ്ര പാലിയേറ്റീവ് വയോജന പരിചരണ പദ്ധതിയുടെ ഭാഗമായി പദ്ധതികളും പരിചയപ്പെടുത്തി. ദിനാചരണ പരിപാടിയുടെ ഭാഗമായുള്ള പൊതുസമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കുമാരി കൊച്ചുത്രേസ്യ പൗലോസ് ഉദ്ഘാടനം ചെയ്തു. തൊടുപുഴ നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രൊഫസര്‍ ജെസ്സി ആന്റണി അധ്യക്ഷത വഹിച്ചു . ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ.അജി. പി.എന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.സുജിത്ത് സുകുമാരന്‍ വിഷയാവതരണം നടത്തി .
'അരികെ ' സമഗ്ര പാലിയേറ്റീവ് പരിചരണ പദ്ധതിയുടെ പ്രഖ്യാപനം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.പ്രിയ. എന്‍ നിര്‍വഹിച്ചു .ഹോമിയോപ്പതി സംസ്ഥാന ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. വിജയാബിക എം.എന്‍ പാലിയേറ്റീവ് കെയര്‍ ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നഗര സഭ വൈസ് ചെയര്‍മാന്‍ ഷാഹുല്‍ ഹമീദ് , വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജെസ്സി ജോണി , ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ റിനി റോഷി , മണക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വത്സ ജോണ്‍, നഗരസഭാ കൗണ്‍സിലര്‍മാരയ എം. കെ.ഷാഹുല്‍ ഹമീദ് , കെ.എം.ഷാജഹാന്‍, കെ.കെ. ഷിംനാസ്, ട്രസ്റ്റ് പാലിയേറ്റീവ് കെയര്‍ ജില്ലാ കോഡിനേറ്റര്‍ സി. വി.വര്‍ഗീസ്, ഹോമിയോ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ രാജു, ജില്ലാ ആര്‍.സി.എച്ച്. ഓഫീസര്‍ ഡോ.സുരേഷ് വര്‍ഗീസ്, ആയുര്‍വേദ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. സി.കെ. ശൈലജ , അല്‍-അസര്‍ മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി മെഡിസിന്‍ ഹെഡ് ഡോ.സന്ധ്യ , ഐ.എം. എ ജില്ലാ പ്രസിഡണ്ട് ഡോ.സി.വി. ജേക്കബ് സി.എച്ച്.സി പുറപ്പുഴ മെഡിക്കല്‍ ഓഫീസര്‍ ഡോ.രേഖ , സി.എച്ച്.സി മുട്ടം മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ കെ.സി ചാക്കോ , ജില്ലാ ആശുപത്രി തൊടുപുഴ പാലിയേറ്റീവ് കെയര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ.മിനി മോഹനന്‍,മൂലമറ്റം സെന്റ് ജോസഫ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ.സാജു തുടങ്ങിയവര്‍ വിവിധ പദ്ധതികളുടെ പ്രഖ്യാപനം നടത്തി. ജനപ്രതിനിധികള്‍, ആരോഗ്യ വകുപ്പ് ജീവനക്കാര്‍ , പാലിയേറ്റീവ് കെയര്‍ സന്നദ്ധ സംഘടന പ്രവര്‍ത്തകര്‍ ,പാലിയേറ്റീവ് നഴ്‌സുമാര്‍ , വിദ്യാര്‍ത്ഥികള്‍ നഴ്‌സസ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ തുടങ്ങി നിരവധി ആളുകള്‍ പരിപാടിയില്‍ പങ്കെടുത്തു. ജില്ലാ മാസ് മീഡിയ ഓഫീസര്‍ അനില്‍കുമാര്‍ കൃതജ്ഞത അറിയിച്ചു.
പരിപാടിയുടെ ഭാഗമായി പാലിയേറ്റീവ് രോഗികള്‍ നിര്‍മിച്ച ഉല്‍പ്പന്നങ്ങളുടെ വിപണന സ്റ്റാളും ഉണ്ടായിരുന്നു.
- Log in to post comments