Post Category
എംപ്ലോയബിലിറ്റി സെന്ററില്‍ കൂടിക്കാഴ്ച
കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ എംപ്ലോയബിലിറ്റി സെന്ററില്‍ ജനുവരി 25 ന് രാവിലെ 10.30 മണിയ്ക്ക് വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ ഫാര്‍മസി അസിസ്റ്റന്റ്, ഓഫീസ് അസിസ്റ്റന്റ് (യോഗ്യത : പ്ലസ് ടു, ബിരുദം), മാര്‍ക്കറ്റിങ് എക്സിക്യുട്ടീവ്, കോ-ഓര്‍ഡിനേറ്റര്‍, കൗണ്‍സിലര്‍, മൊബിലൈസര്‍, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനര്‍ (യോഗ്യത : ബിരുദം), ടീച്ചിങ് സ്റ്റാഫ് (യോഗ്യത : ബിരുദം/ടി.ടി..സി) ഒഴിവുകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സൗജന്യമായും അല്ലാത്തവര്‍ക്ക് 250 രൂപ ഒറ്റത്തവണ ഫീസടച്ചും അഭിമുഖത്തില്‍ പങ്കെടുക്കാം. താല്പര്യമുളള ഉദ്യോഗാര്‍ഥികള്‍ മതിയായ എണ്ണം ബയോഡാറ്റ സഹിതം ജനുവരി 25 ന് രാവിലെ 10.30ന് സെന്ററില്‍ എത്തണം. കുടുതല്‍ വിവരങ്ങള്‍ക്ക് : 0495 2370176.
date
- Log in to post comments