Post Category
സൗജന്യ പരീക്ഷാ പരിശീലനം
ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ കീഴില്‍ കോഴിക്കോട് പുതിയറയിലെ ന്യൂനപക്ഷ യുവജനതക്കായുള്ള സൗജന്യ പരിശീലന കേന്ദ്രത്തില്‍ (സിസിഎംവൈ) കേരള പി.എസ്.സി ലാസ്റ്റ് ഗ്രേഡ് മല്സരപ്പരീക്ഷക്കായുള്ള സൗജന്യ പരിശീലന കോഴ്സ് ഫെബ്രുവരി 15 ന് തുടങ്ങും. താല്പര്യമുളള, എല്‍ ജി എസ് പരീക്ഷക്ക് അപേക്ഷ നല്കിയിട്ടുളളവര് ഫെബ്രുവരി 10 നകം രജിസ്റ്റര്‍ ചെയ്യണം. 20 ശതമാനം സീറ്റുകള്‍ ന്യുനപക്ഷ ഇതര പിന്നോക്ക വിഭാഗത്തില്‍പെട്ടവര്‍ക്ക് ലഭിക്കും. ഫോണ്‍ : 0495 2724610.
date
- Log in to post comments