Skip to main content

പെരിഞ്ഞനം ജി യു പി സ്‌കൂളിന് ഒരു കോടി

പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി പെരിഞ്ഞനം ഗവ. യു പി സ്‌കൂളിന് സംസ്ഥാന സർക്കാർ ഒരു കോടി രൂപ ഫണ്ട് അനുവദിച്ചു. പൊതുവിദ്യാഭ്യാസം കൂടുതൽ മെച്ചപ്പെടുകയും കുട്ടികളുടെ അഡ്മിഷൻ ഗണ്യമായി ഉയരുകയും ചെയ്ത സാഹചര്യത്തിലാണിത്. സ്‌കൂളിലെ അടിസ്ഥാന സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തണമെന്ന് ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎ ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് ഫണ്ട് അനുവദിച്ചത്. സ്‌കൂളിന്റെ ഏതെല്ലാം സൗകര്യങ്ങളാണ് മെച്ചപ്പെടുത്തേണ്ടത് എന്നറിയാൻ എം എൽ എയുടെ അധ്യക്ഷതയിൽ പ്രത്യേക യോഗം ചേർന്നു. യോഗത്തിൽ മൂന്ന് ക്ലാസ്സ് റൂം, പാചകപ്പുര, ഡൈനിങ്ഹാൾ, വെള്ളക്കെട്ട് ഒഴിവാക്കാൻ ഗ്രൗണ്ടിന്റെ ഉയരം കൂട്ടൽ തുടങ്ങിയ കാര്യങ്ങളിൽ തീരുമാനമായി. യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് കെ കെ സച്ചിത്ത്, മതിലകം ബി പി ഒ സജീവൻ, പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

date