Post Category
റോഡ് നിര്‍മാണം ഉദ്ഘാടനം ചെയ്തു
പള്ളിക്കല്‍ പഞ്ചായത്തിലെ ആറയില്‍ -കല്ലുവിള- വെള്ളൂര്‍ - കുറ്റിക്കാട് റോഡിന്റെ നിര്‍മാണോദ്ഘാടനം വി. ജോയ് എം.എല്‍.എ നിര്‍വഹിച്ചു. എം.എല്‍.എ യുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 36 ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡ് നിര്‍മ്മിക്കുന്നത്. റോഡ് നിര്‍മ്മാണത്തിന് സ്ഥലം ലഭ്യമാക്കാന്‍ 1.75 ലക്ഷം ചെലവഴിച്ച് ജനകീയ കമ്മിറ്റി പഞ്ചായത്തിന് വസ്തു വാങ്ങി നല്‍കിയിരുന്നു. കുറ്റിക്കാട് നടന്ന ചടങ്ങില്‍ പള്ളിക്കല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അടുക്കൂര്‍ ഉണ്ണി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എം. ഹസീന, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പ്രസന്നാ ദേവരാജന്‍, ഷീജ ജി.ആര്‍, സജീബ് ഹാഷിം, പള്ളിക്കല്‍ നസീര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു.
(പി.ആര്‍.പി. 59/2020)
date
- Log in to post comments