Skip to main content

അംഗപരിമിതർക്ക് ജില്ലാ കളക്ടറുടെ കൈത്താങ്ങ്: വീൽചെയറുകൾ വിതരണം ചെയ്തു

ജില്ലാ കളക്ടർ എസ് ഷാനവാസ് നടപ്പാക്കുന്ന കാരുണ്യ പദ്ധതിയിൽ ഉൾപ്പെടുത്തി നിർദ്ധനരായ ഭിന്നശേഷിക്കാർക്ക് നൽകുന്ന മോട്ടോറൈസ്ഡ് വീൽചെയറുകൾ വിതരണം ചെയ്തു. ലൈഫ് മിഷൻ കുടുംബസംഗമത്തിൽ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീനാണ് വീൽചെയറുകൾ കൈമാറിയത്. പോർക്കുളം കളത്തുപടി വീട്ടിൽ സീമ, മുട്ടത്തൊടി സ്വദേശി ശ്രീദേവി, വിയ്യൂർ സ്വദേശി അനന്തകൃഷ്ണൻ, പഴഞ്ഞി സ്വദേശി ജിഷ്ണു എന്നിവർക്കാണ് വീൽചെയറുകൾ നൽകിയത്.
ഭിന്നശേഷിക്കാർക്ക് വേണ്ടി നടപ്പാക്കുന്ന മറ്റ് പദ്ധതികളിൽ ഉൾപ്പെടാത്തവരും തീർത്തും നിർദ്ധനരുമായ അംഗപരിമിതരെ സഹായിക്കുന്നതിനായി ജില്ലാ കളക്ടർ ആവിഷ്‌ക്കരിച്ച പദ്ധതി പ്രകാരം നാല് പേർക്കാണ് മോട്ടോറൈസ്ഡ് വീൽചെയറുകൾ കൈമാറിയത്. പഞ്ചാബ് നാഷണൽ ബാങ്ക്, കാനറ ബാങ്ക്, ഐഡിബിഐ ബാങ്ക് എന്നീ ബാങ്കുകളുടെ സഹകരണത്തോടെയാണ് ജില്ലാ കളക്ടർ എസ് ഷാനവാസ് പദ്ധതി നടപ്പാക്കുന്നത്. ഒന്നിന് 55000 രൂപ വില വരുന്ന വീൽചെയറുകളാണ് തെരഞ്ഞെടുക്കപ്പെട്ടവർക്ക് നൽകുന്നത്. സാമൂഹ്യനീതി വകുപ്പിന്റെയും വീൽചെയർ അസോസിയേഷന്റെയും പരിശോധനയെ തുടർന്നാണ് ഗുണഭോക്താക്കളെ തെരഞ്ഞെടുത്തത്.

date