Skip to main content
കട്ടപ്പന ടൗണ്‍ ഹാളില്‍ നടന്ന ജില്ലാതല വൈദ്യുത അദാലത്തില്‍ നിന്ന്.

വേറിട്ട അനുഭവമായി വൈദ്യുതി അദാലത്ത്

ഇന്നലെ കട്ടപ്പന മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച വൈദ്യുതി
അദാലത്ത് ഉപയോക്കാക്കള്‍ക്ക് വേറിട്ട അനുഭവം പകര്‍ന്നു.
ഇടുക്കി ജില്ലയില്‍ നാലു ലക്ഷത്തിലധികം ഉപയോക്താക്കളാണുള്ളത്.
കാര്‍ഷിക-ഗ്രാമീണ - വനമേഖലകള്‍ കൂടുതലുള്ള ജില്ലയായതിനാല്‍ വൈദ്യുതി
പ്രശ്‌നങ്ങളും കൂടുതലാണ്.
സമൂഹത്തിലെ എല്ലാ വിധത്തില്‍പ്പെട്ട ഉപയോക്താക്കളും പങ്കെടുത്ത
അദാലത്തിന് വകുപ്പ് മന്ത്രി എം എം മണി തന്നെ നേതൃത്വം നല്‍കിയതോടെ പരാതി
പരിഹാര നടപടികള്‍ വേഗത്തിലും എളുപ്പത്തിലുമായി. ഉപ്പുതറ മുപ്പതില്‍ച്ചിറ
നിഷ ബിജുവിന്റെ പരാതിയാണ് മന്ത്രി ആദ്യം പരിഗണിച്ചത്. വൈദ്യുതി
സര്‍ചാര്‍ജ് ഇനത്തില്‍ 5640 രൂപ ഒഴിവാക്കി മന്ത്രി ഉത്തരവിട്ടു. 6368
രൂപയുടെ ആകെ ബില്‍ ആണ് നിഷയ്ക്ക് ലഭിച്ചിരുന്നത്.
ഇടിഞ്ഞമല കാവുമുറിയില്‍ ആന്റണി തോമസിന്റെ വീടിനു ഭീഷണിയായ വൈദ്യുതി ലൈന്‍
മാറ്റി സ്ഥാപിക്കുന്നതിന് മന്ത്രി നിര്‍ദ്ദേശം നല്‍കി. കട്ടപ്പന
നഗരസഭയിലെ 12 അംഗനവാടികള്‍ക്ക് വൈദ്യുതി കണക്ഷന്‍ നല്കുവാനും മന്ത്രി
നിര്‍ദ്ദേശിച്ചു.

 

date