Skip to main content

ബൈ ബൈ ഈഡിസ് പരിപാടിക്കു ജില്ലയില്‍ തുടക്കം

 

    ആര്‍ദ്രം ജനകീയ ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച 'ബൈ ബൈ ഈഡിസ്' പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ബീമാപള്ളി അങ്കണത്തില്‍ ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍ നിര്‍വഹിച്ചു. ഈഡിസ് കൊതുകുകളുടെ പ്രജനന കേന്ദ്രങ്ങള്‍ നശിപ്പിപ്പിച്ച് ഡെങ്കിപ്പനി ചിക്കന്‍ഗുനിയ തുടങ്ങിയ പകര്‍ച്ച പനികള്‍ പ്രതിരോധിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. നഗരസഭയുടെയും ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും നേതൃത്വത്തില്‍ സംഘടിപ്പിച്ച പരുപാടിയില്‍ 300 വോളന്റിയര്‍മാരാണ് ക്യാമ്പയിനിങ്ങിനായി പങ്കെടുക്കുന്നത്. പ്രത്യേക പരിശീലനം ലഭിച്ച വോളന്റിയര്‍മാര്‍ ഓരോ വീടിനുള്ളിലും പുറത്തുമായി സന്ദര്‍ശിച്ച് ബോധവല്‍ക്കരണം നല്‍കും. എല്ലാ വാര്‍ഡുകളിലും ബോധവല്‍ക്കരണവും ഉറവിട നശീകരണ പരിപാടികളും സംഘടിപ്പിക്കുമെന്ന് ജില്ല മെഡിക്കല്‍ ഓഫീസര്‍ പ്രീത പി.പി പറഞ്ഞു. ബീമാപള്ളി വാര്‍ഡ് കൗണ്‍സിലര്‍ ബീമാപള്ളി റഷീദ് അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികള്‍, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
(പി.ആര്‍.പി. 63/2020)

date