Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
തിരുവനന്തപുരത്തു നിന്നും ഹൈദരാബാദിലുള്ള ഇലക്ട്രോണിക്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡിലേക്ക് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ കൊണ്ടുപോകുന്ന കവചിത വാഹനങ്ങളെ അനുഗമിക്കുന്നതിന് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥര്‍ക്ക് സഞ്ചരിക്കുന്നതിന് ടെംപോ ട്രാവലര്‍ ലഭ്യമാക്കുന്നതിന് ട്രാവല്‍ ഏജന്റ്/ടൂര്‍ ഓപ്പറേറ്റര്‍മാര്‍ എന്നിവരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. പരമാവധി രണ്ടുവര്‍ഷം പഴക്കമുള്ള 12 സീറ്റ് ട്രാവലറാണ് ലഭ്യമാക്കേണ്ടത്. താത്പര്യമുള്ളവര്‍ ജനുവരി 28ന് വൈകിട്ട് നാലുമണിക്കു മുന്‍പ് കളക്ടറേറ്റിലെ ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ക്കു മുന്‍പാകെയോ തപാല്‍ മുഖേനയോ ക്വട്ടേഷന്‍ സമര്‍പ്പിക്കണം. വിവരങ്ങള്‍ക്ക് 0471-2731122.
(പി.ആര്‍.പി. 64/2020)
date
- Log in to post comments