Skip to main content

മാലിന്യ നിക്ഷേപം തടയാൻ നിരീക്ഷണ ക്യാമറകളുമായി ചാവക്കാട് നഗരസഭ

നഗരസഭയെ മാലിന്യ വിമുക്തമാക്കാനുള്ള പരിപാടിയുടെ ഭാഗമായി ഏഴ് ഇടങ്ങളിലായി 20 ലക്ഷം രൂപയുടെ ക്യാമറകൾ സ്ഥാപിക്കാൻ ഒരുങ്ങുകയാണ് ചാവക്കാട് നഗരസഭ. അതോടൊപ്പം അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയുടെ 2020-21 വർഷത്തേക്കുള്ള 5 കോടി 71 ലക്ഷത്തിന്റെ ആക്ഷൻ പ്ലാനിനും അംഗീകാരമായി. കഴിഞ്ഞ ദിവസം ചാവക്കാട് നഗരസഭ ചെയർമാൻ എൻ. കെ അക്ബറിന്റെ അധ്യക്ഷതയിൽ ചേർന്ന നഗരസഭ കൗൺസിൽ യോഗത്തിലാണ് തീരുമാനം.
ജില്ലാ ആസൂത്രണ സമിതി അംഗീകാരം നൽകിയ ചാവക്കാട് നഗരസഭയുടെ 67 ലക്ഷത്തിന്റെ വാർഷിക പദ്ധതി ഭേദഗതിക്ക് കൗൺസിലിൽ സാമ്പത്തിക അനുമതി നൽകിയിരുന്നു. യോഗത്തിൽ നഗരസഭ വൈസ് ചെയർപേഴ്‌സൺ മഞ്ജുഷ സുരേഷ്, ഹെൽത്ത് ഇൻസ്‌പെക്ടർ പോൾ തോമസ് വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാർ, കൗൺസിൽ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

date