Post Category
പട്ടുമലയിൽ നിന്നും വന്നു പട്ടയവുമായി മടങ്ങി
പട്ടുമല കരടിക്കുഴി സ്വദേശി ഷൺമുഖ വേലിനും ഭാര്യ ചേരമത്തായിക്കും തങ്ങളുടെ സ്വന്തം ഭൂമിക്ക് പട്ടയം ലഭിച്ചപ്പോൾ പറഞ്ഞറിയിക്കാനാവത്ത സന്തോഷം. 30 വർഷത്തെ കാത്തിരിപ്പിനൊടുവിൽ കട്ടപ്പനയിൽ നടന്ന ഇടുക്കി ജില്ലാ മെഗാ പട്ടയമേളയിലാണ് ഇവരുടെ ഭൂമിക്ക് പട്ടയം ലഭിച്ചത്. മകനോടൊപ്പം സ്വന്തം പേരിൽ പട്ടയം ലഭിച്ച ഭൂമിയിൽ എന്തെങ്കിലും കൃഷി ചെയ്ത് ജീവിക്കാമെന്ന പ്രതീക്ഷയിലാണ് ഇവർ. പട്ടയം തന്ന സർക്കാരിനോട് തീർത്താൽ തീരാത്ത നന്ദി ഉണ്ടന്ന് ഇവർ പറഞ്ഞു
date
- Log in to post comments