Skip to main content

കാലാവസ്ഥാ വ്യതിയാന മണ്ണുസംരക്ഷണ പദ്ധതി ജില്ലാതല ഉദ്ഘാടനം ഇന്ന്

 

നബാര്‍ഡ് കെ.എഫ്.ഡബ്ല്യൂവിന്റെ ഭാഗമായുളള കാലാവസ്ഥാ വ്യതിയാന മണ്ണുസംരക്ഷണ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് (ജനുവരി 25) രാവിലെ 10 ന് ചുളളിമടയിലെ പേട്ടക്കാട് കെ.പി.എം. കല്യാണമണ്ഡപത്തില്‍ ജല വിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍വ്വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. ശാന്തകുമാരി അദ്ധ്യക്ഷയാവും. തുടര്‍ന്ന് നടക്കുന്ന പരിശീലന പരിപാടി ക്ലൈമറ്റ് ചെയിഞ്ച് എക്‌സ്‌പേര്‍ട്ട് & കണ്‍സള്‍ട്ടന്റ് ഡോ. വി.ആര്‍. ഹരിദാസ് നയിക്കും.

കാലാവസ്ഥാ വ്യതിയാനത്തോട് പൊരുത്തപ്പെട്ട് മണ്ണിനെയും, ജലത്തെയും, കൃഷിയെയും പരിപാലിക്കുന്നതിനുളള പദ്ധതിയാണ് നബാര്‍ഡ് - കെ.എഫ്.ഡബ്ല്യൂ സോയില്‍ പ്രോജക്റ്റ്. ചുളളിമട നീര്‍ത്തടം ഉള്‍പ്പടെ ജില്ലയിലെ 6000 ഹെക്ടര്‍ ഉള്‍പ്പെടുന്ന 20 നീര്‍ത്തടങ്ങളെയാണ് പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുളളത്. പാലക്കാട്ടുളള പാസ്ഡ്  സൊസൈറ്റിയുടെ സാങ്കേതിക സഹായത്തിലാണ് ചുളളിമടയില്‍ പദ്ധതി നടപ്പിലാക്കുന്നത്. നബാര്‍ഡ് ഡി.ഡി.എം. ലാലു പി. നാരായണന്‍കുട്ടി പദ്ധതി വിശദീകരിക്കും. മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ഷൈലജ മുഖ്യാതിഥിയാവും. പരിപാടിയില്‍ ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, നബാര്‍ഡ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

date