Skip to main content

പ്രസാദം പദ്ധതി : ജില്ലാതല ഉദ്ഘാടനം 28 ന്

 

ഭാരതീയ ചികിത്സാ വകുപ്പ് നടപ്പിലാക്കുന്ന വിദ്യാലയ ആരോഗ്യ പദ്ധതിയാണ് 'പ്രസാദം'. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജനുവരി 28 ന് ഉച്ചയ്ക്ക് 12 ന് ഒറ്റപ്പാലം ഈസ്റ്റ് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പി ഉണ്ണി എം.എല്‍.എ. നിര്‍വ്വഹിക്കും. വിളര്‍ച്ചാ രോഗം കുട്ടികളുടെ പഠന നിലവാരത്തേയും മാനസികാരോഗ്യത്തേയും ബാധിക്കുന്ന ഒരു വിഷയമാണ്.  'വിളര്‍ച്ചയില്‍ നിന്നും വളര്‍ച്ചയിലേയ്ക്ക്' എന്ന സന്ദേശം വിദ്യാര്‍ത്ഥി സമൂഹത്തിലേയ്ക്ക് എത്തിക്കുകയാണ് പ്രസാദം പദ്ധതിയുടെ ലക്ഷ്യം. കൃത്യമായ പരിശോധന, ചെലവു കുറഞ്ഞതും എളുപ്പം ശരീരം ആഗിരണം ചെയ്യാന്‍ കഴിയുന്നതുമായ മരുന്നുകളുടെ ഉപയോഗം, കുട്ടികളുടെ ജീവിത നിലവാരം ഉയര്‍ത്താന്‍ ആവശ്യമായ നടപടികള്‍ തുടങ്ങിയ സമഗ്രമായ സമീപനമാണ് പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നത്. ഒരു വര്‍ഷക്കാലം നീണ്ടു നില്‍ക്കുന്ന പദ്ധതിയില്‍ ഒരു സ്‌കൂളിന് 5 ലക്ഷം രൂപയുടെ മരുന്നുകളാണ് നല്‍കുന്നതെന്ന് പാലക്കാട് ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എസ്.ഷിബു അറിയിച്ചു.  ഒറ്റപ്പാലം നഗരസഭാ ചെയര്‍മാന്‍ എന്‍.എം നാരായണന്‍ നമ്പൂതിരി അദ്ധ്യക്ഷനാവുന്ന യോഗത്തില്‍ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖ വ്യക്തികള്‍ പങ്കെടുക്കും.

date