Skip to main content

സിസ്റ്റം അഡ്മിന്സ്ട്രേറ്റര്‍, അസിസ്റ്റന്റ് സിസ്റ്റം അഡ്മിന്സ്ട്രേറ്റര്‍ ഒഴിവ്

 

മോട്ടോര്‍ വാഹന വകുപ്പിനു വേണ്ടി സി-ഡിറ്റ് നടപ്പിലാക്കുന്ന ഫെസിലിറ്റി മാനേജ്മെന്റ് സര്‍വീസ് പ്രൊജക്ടില്‍ താല്‍കാലിക ഒഴിവുകളിലേക്ക് മേഖലാടിസ്ഥാനത്തില്‍ ടെസ്റ്റ്/ കൂടിക്കാഴ്ച നടത്തുന്നു. സിസ്റ്റം അഡ്മിന്സ്ട്രേറ്റര്‍ തസ്തികയ്ക്ക് ബി.ഇ/ ബി ടെക് (സി.എസ്/ഐ.ടി)/ എം.സി.എ ആണ് യോഗ്യത. മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയമുണ്ടാവണം. അസിസ്റ്റന്റ് സിസ്റ്റം അഡ്മിന്സ്ട്രേറ്റര്‍ തസ്തികയ്ക്ക് കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ഇലക്ടോണിക്സില്‍ ഡിപ്ലോമ/ബി.സി.എ/ബി.എസ്.സി സി.എസ്) യോഗ്യതയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവുമുണ്ടാവണം. നിശ്ചിത യോഗ്യതയുള്ളവര്‍ www.careers.cdit.org ല്‍ ജനുവരി 25 നകം രജിസ്റ്റര്‍ ചെയ്യണം. പാലക്കാട് ജില്ലയിലെ ഉദ്യോഗാര്‍ഥികള്‍  യോഗ്യതതെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ കാര്‍ഡ്, പ്രവൃത്തി പരിചയം തെളിയിക്കുന്ന രേഖകളുമായി ജനുവരി 28 ന് രാവിലെ 9.30 ന് തൃശ്ശൂര്‍ ശക്തന്‍ സ്റ്റാന്‍ഡിലെ ഹാര്‍ട്ട് ഹോസ്പിറ്റലിനു സമീപത്തെ എം.സി.സി കോളേജില്‍ എത്തണമെന്ന് രജിസ്ട്രാര്‍ അറിയിച്ചു. എഴുത്തു പരീക്ഷയിലൂടെ തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കുള്ള കൂടിക്കാഴ്ച ജനുവരി 29 ന് ഇതേ കേന്ദ്രത്തില്‍ നടത്തും. സംശയനിവാരണത്തിന് 9400302948 ല്‍ ബന്ധപ്പെടാം.

date