Post Category
വടക്കഞ്ചേരി-മണ്ണുത്തി പാതയില്‍ : ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നു
ദേശീയപാത 544 ല്‍ വടക്കഞ്ചേരി മുതല്‍ മണ്ണുത്തി വരെയുളള കുതിരാന്‍ മേഖലയില്‍ പവര്‍ ഗ്രിഡ് ഭൂഗര്‍ഭ കേബിള്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമായി നടത്തുന്ന ട്രയല്‍ റണ്ണുമായി ബന്ധപ്പെട്ട് ജനുവരി 28, 29 തീയതികളില്‍ വാഹന ഗതാഗതം ക്രമീകരിക്കുമെന്ന് തൃശൂര്‍ ജില്ലാ കലക്ടര്‍ അറിയിച്ചു. ഈ ദിവസങ്ങളില്‍ എറണാകുളം ഭാഗത്തുനിന്നും കുതിരാന്‍ വഴി പോകുന്ന വലിയ വാഹനങ്ങളെ രാവിലെ അഞ്ച് മുതല്‍ വൈകുന്നേരം അഞ്ച് വരെ ജില്ലാ അതിര്‍ത്തിയില്‍ തടഞ്ഞ് ലൈറ്റ് വാഹനങ്ങള്‍, മറ്റു ചെറുവാഹനങ്ങള്‍ മണ്ണുത്തി-ചേലക്കര-പഴയന്നൂര്‍-ആലത്തൂര്‍ വഴി തിരിച്ചുവിടും. 2011 ലെ കേരള പോലീസ് ആക്ട് 80-ാം വകുപ്പിന്റെ (എഫ്), (എച്ച്) ഉപവകുപ്പുകള്‍ പ്രകാരം നല്‍കപ്പെട്ട അധികാരങ്ങള്‍ വിനിയോഗിച്ചാണ് ഗതാഗതം പുന:ക്രമീകരിക്കുന്നത്.
date
- Log in to post comments