ദേശീയ സമ്മതിദായക ദിനം: ജില്ലാതല ഉദ്ഘാടനം ഇന്ന്
ദേശീയ സമ്മതിദായക ദിനമായ ഇന്ന്(ജനുവരി 25) തെരഞ്ഞെടുപ്പ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ ജില്ലാ-താലൂക്ക് തലത്തിലും പോളിങ് ബൂത്ത് ലൊക്കേനുകളിലും വിപുലമായ പരിപാടികള്‍ നടത്തും. ജില്ലാതല ആഘോഷ പരിപാടികളുടെ ഉദ്ഘാടനം രാവിലെ 10ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാകലക്ടര്‍ ജാഫര്‍ മലിക് ഉദ്ഘാടനം ചെയ്യും. കത്തെഴുത്ത് മത്സരത്തില്‍ വിജയികളായവര്‍ക്കുള്ള സമ്മാനദാനവും പുതിയ വോട്ടര്‍മാര്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡ് വിതരണോദ്ഘാടനവും കലക്ടര്‍ നിര്‍വഹിക്കും. എ.ഡി.എം ഇന്‍ ചാര്‍ജ് ഒ.ഹംസ അധ്യക്ഷനാകും. ഇ.വി.പിയില്‍ 100 ശതമാനം പൂര്‍ത്തീകരിച്ച ബി.എല്‍.ഒമാരെ പെരിന്തല്‍മണ്ണ സബ് കലക്ടര്‍ കെ.എസ് അഞ്ജു ആദരിക്കും. സമ്മതിദായക ദിന പ്രതിജ്ഞയ്ക്ക് സാമൂഹ്യപ്രവര്‍്ത്തക സി.എച്ച് കുമാരി മാരിയത്ത് നേതൃത്വം നല്‍കും. പരിപാടിയില്‍ അസിസ്റ്റന്റ് കലക്ടര്‍ രാജീവ് കുമാര്‍ ചൗധരി,ഡെപ്യൂട്ടി കലക്ടര്‍മാര്‍,വിവിധ ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ രൂപീകൃതമായ ജനുവരി 25നാണ് എല്ലാവര്‍ഷവും സമ്മതിദായകരുടെ ദേശീയ ദിനമായി ആചരിക്കുന്നത്. കരുത്തുറ്റ ജനാധിപത്യത്തിന് തെരഞ്ഞെടുപ്പ് സാക്ഷരത എന്നതാണ് ഈ വര്‍ഷത്തെ ദിനാചരണത്തിന്റെ വിഷയം.
- Log in to post comments