Post Category
ഇന്ത്യ എന്ന റിപ്പ്ബ്ലിക്ക്' : ഭരണഘടന ആമുഖം വായന ഇന്ന്
സംസ്ഥാന സാക്ഷാരത മിഷന്‍ അതോറിറ്റിയുടെ 'ഇന്ത്യ എന്ന റിപ്പബ്ലിക്ക്' ഭരണഘടന സാക്ഷാരത പദ്ധതിയുടെ ഭാഗമായി ജില്ലയിലെ തെരഞ്ഞെടുത്ത 150 കോളനികളില്‍ ഭരണഘടനയുടെ ആമുഖം വായിക്കും. കോളനി സാക്ഷരതാ പദ്ധതിയില്‍ ഉള്‍പ്പെട്ടിരുന്ന പട്ടികജാതി-പട്ടികവര്‍ഗ്ഗ തീരദേശ കോളനികളില്‍ പ്രദേശികമായി നടക്കുന്ന ചടങ്ങുകളിലാണ് ആമുഖം വായിക്കുക. ജനപ്രതിനിധികള്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍, സാക്ഷരതാ തുല്യത പഠിതാക്കള്‍, പ്രേരക്മാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. സംസ്ഥാന സാക്ഷരതാ മിഷന്‍ പ്രസിദ്ധീകരിച്ച ഭരണഘടനാ സാക്ഷരതാ പുസ്തകത്തിന്റെ രണ്ടാം ഭാഗം പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്യും.
date
- Log in to post comments