നൈതികം - ഭരണഘടനാ സംരക്ഷണ ദിനം മന്ത്രി ടി പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും
പൊതു വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഭരണഘടനാ സംരക്ഷണ ദിനം ഇന്ന് (ജനുവരി 26) രാവിലെ 10 മണിക്ക് എക്സൈസ് തൊഴില്‍ വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. എ. പ്രദീപ് കുമാര്‍ എം എല്‍ എയുടെ അധ്യക്ഷതയില്‍ കാരപ്പറമ്പ് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടക്കുന്ന പരിപാടിയില്‍ 'ഇന്ത്യന്‍ ഭരണഘടന' എന്ന വിഷയത്തില്‍ അഡ്വ. പി എം ആതിര പ്രഭാഷണം നടത്തും. സമഗ്ര ശിക്ഷാ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എ കെ അബ്ദുള്‍ ഹക്കീം പദ്ധതി വിശദീകരിക്കും.
നൈതികം' എന്ന പേരില്‍ ഒരു വര്‍ഷമായി സംസ്ഥാനത്തെ സ്‌കൂളുകളില്‍ നടത്തി വരുന്ന ഭരണ ഘടനാ പാഠത്തിന്റെയും മാതൃകാ ഭരണഘടനാ നിര്‍മ്മാണത്തിന്റെയും തുടര്‍ച്ചയായാണ് റിപ്പബ്ലിക് ദിനം ഭരണഘടനാ സംരക്ഷണ ദിനമായി ആചരിക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പു തീരുമാനിച്ചത്. ഭരണഘടനയുടെ ആമുഖം വായിച്ച് പ്രതിജ്ഞ എടുക്കുന്നതിനുള്ള പ്രത്യേക സ്‌കൂള്‍ അസംബ്ലിയും സ്‌കൂളുകളില്‍ നടത്തിരുന്നു. കോര്‍പ്പറേഷന്‍ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ എം രാധാകൃഷ്ണന്‍, വിദ്യാഭ്യാസ ഉപഡയറക്ടര്‍ വി പി മിനി, ആര്‍ ഡി ഡി ഗോകുലകൃഷ്ണന്‍, ഡയറ്റ് പ്രിന്‍സിപ്പല്‍ കെ വി പത്മനാഭന്‍ തുടങ്ങിയവര്‍ സംബന്ധിക്കും. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എ രമ പതാക ഉയര്‍ത്തും. ഘോഷയാത്ര, കലാപരിപാടികള്‍ എന്നിവയുണ്ടാകും.
സ്‌കൂള്‍ ഭരണഘടനാ നിര്‍മ്മാണത്തില്‍ ജില്ലാതലത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കിയ സി എം സി ബോയ്സ് എച്ച് എസ് എസ് എലത്തൂര്‍, ജി എം യു പി സ്‌കൂള്‍ പൂനൂര്‍, ഇ എം എസ് എച്ച് എസ് എസ് പെരുമണ്ണ എന്നിവര്‍ക്കുള്ള സമ്മാനങ്ങള്‍ ചടങ്ങില്‍ മന്ത്രി ടി പി രാമകൃഷ്ണന്‍ വിതരണം ചെയ്യും.
- Log in to post comments