Skip to main content

ജില്ലയിൽ 239 കേന്ദ്രങ്ങളിൽ ഇന്ത്യൻ ഭരണഘടനയുടെ ആമുഖം വായിച്ചു.

കാക്കനാട് : പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിൽ കേരള സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി നടത്തി വരുന്ന 
" ഇന്ത്യ എന്ന റിപ്പബ്ലിക് " 
 ഭരണഘടന സംരക്ഷണ ബോധവത്കരണ പരിപാടികളുടെ ഭാഗമായി എറണാകുളം ജില്ലയിലെ 239 കേന്ദ്രങ്ങളിൽ ഇന്ത്യൻ ഭരണഘടനയുടെ ആമുഖം വായിച്ചു.സാക്ഷരതാ മിഷൻ വികസന വിദ്യാകേന്ദ്രങ്ങളുടെയും തുടർവിദ്യാകേന്ദ്രങ്ങളുടെയും നേതൃത്വത്തിൽ സാക്ഷരതാ മിഷന്റെ വിവിധ പദ്ധതികൾ നടക്കുന്ന വാർഡുകളിൽ തെരഞ്ഞെടുക്കപ്പെട്ട 
കോളനികൾ കേന്ദ്രീകരിച്ചും പൊതുസ്ഥലങ്ങൾ കേന്ദ്രീകരിച്ചുമാണ് ഭരണഘടനയുടെ ആമുഖം വായിച്ചത്.സാക്ഷരതാ മിഷൻ നടത്തി വരുന്ന ഭരണഘടന സംരക്ഷണ പരിപാടികളുടെ രണ്ടാം ഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി നടക്കുന്ന ബോധവത്കരണ പരിപാടികളോട് അനുബന്ധിച്ചാണ്
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വിവിധ വാർഡുകളിൽ 
ഭരണഘടനയുടെ ആമുഖം വായിച്ചത്. പിണ്ടിമന ഗ്രാമ പഞ്ചായത്തിലെ മുത്തംകുഴിയിൽ ജില്ലാ സാക്ഷരത മിഷന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ചടങ്ങിൽ കവിജയകുമാർ ചെങ്ങമനാട് ഭരണഘടനയുടെ ആമുഖം വായിച്ചു നല്കി. പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ നോബിൾ ജോസഫ് അധ്യക്ഷനായിരുന്നു.പിണ്ടിമന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജയ്സൻ ദാനിയേൽ പൊതുസമ്മേളനം 
ഉദ്ഘാടനം ചെയ്തു. സാക്ഷരതാ മിഷൻ ജില്ലാ കോർഡിനേറ്റർ പിഎം അബ്ദുൾകരീം സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്തംഗം സണ്ണി വേളൂക്കര, ഗ്രാമ പഞ്ചായത്തംഗങ്ങളായ സീതി മുഹമ്മദ്, സിബിപോൾ,
പിണ്ടിമന കൃഷി ഓഫീസർ ജിജി ജോബ്, സി ഡി എസ് ചെയർപേഴ്സൻ സരള മോഹനൻ,
സാക്ഷരതാ മിഷൻ പ്രേരക്മാരായ പി ആർ ജയശ്രീ,കെ എ സന്തോഷ്, റീന മാത്യൂ എന്നിവർ പ്രസംഗിച്ചു.

date