Post Category
സിവിൽ സർവീസ് അഭിമുഖ പരീക്ഷയ്ക്ക് സൗജന്യ പരിശീലനം
സിവിൽ സർവീസ് മെയിൻ പരീക്ഷ പാസ്സായ ഉദ്യോഗാർഥികൾക്കായി കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമി നടത്തുന്ന സൗജന്യ മാതൃകാ അഭിമുഖ പരീക്ഷാപരിശീലനം മാസ്‌കറ്റ് ഹോട്ടലിൽ 27ന് ആരംഭിക്കും. അഭിമുഖ പരിശീലനം, ഡൽഹിയിലേയ്ക്കും തിരികെയുമുള്ള വിമാനയാത്ര, കേരള ഹൗസിൽ താമസം എന്നിവ അക്കാഡമി സൗജന്യമായി ലഭ്യമാക്കും. കേരളീയരായ എല്ലാ വിദ്യാർഥികൾക്കും അഭിമുഖ പരിശീലന ക്ലാസുകളിൽ പങ്കെടുക്കാം. താത്പര്യമുള്ളവർ മെയിൻ പരീക്ഷാ ഹാൾ ടിക്കറ്റിന്റെ പകർപ്പും പാസ്‌പോർട്ട് സൈസ് ഫോട്ടോയുമായി അക്കാഡമിയിൽ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കണം. വിശദവിവരങ്ങൾ ഡയറക്ടർ, സെന്റർഫോർ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ കേരള, ചാരാച്ചിറ, കവടിയാർ.പി.ഒ, തിരുവനന്തപുരം-695003 എന്ന വിലാസത്തിൽ ലഭിക്കും. ഫോൺ: 0471-2313065, 2311654. വെബ്‌സൈറ്റ്: www.ccek.org.
പി.എൻ.എക്സ്.387/2020
date
- Log in to post comments