Skip to main content

സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണം:  ഏകദിന ശിൽപശാല നടത്തി

കൊച്ചി:  സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണ നിയമങ്ങൾ, സംവിധാനങ്ങൾ എന്ന വിഷയത്തിൽ ഏകദിന ശിൽപ്പശാല നടത്തി.  വനിത ശിശു വികസന വകുപ്പിന്റെയും ജില്ലാ വനിത സംരക്ഷണ ഓഫീസിന്റെയും ആഭിമുഖ്യത്തിൽ വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് ഹാളിലാണ് ശിൽപ്പശാല നടത്തിയത്.  ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ എ.എൻ.ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. 

സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതുമായി ബന്ധപ്പെട്ടുള്ള  വിവിധ  നിയമങ്ങളെക്കുറിച്ച്  പൊതുജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കാനാണ് പരിപാടി നടത്തിയത്.   വകുപ്പ് നടപ്പിലാക്കുന്ന വിവിധ പദ്ധതികൾ സംബന്ധിച്ച് ജില്ലാ വനിത സംരക്ഷണ ഓഫീസർ എം.എസ്. ദീപയും ലിംഗസമത്വത്തെക്കുറിച്ച് കോതമംഗലം നഗരസഭ  ചെയർപേഴ്സൺ ലിസ്സി ജോസും സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണ നിയമങ്ങൾ എന്ന വിഷയത്തിൽ അഡ്വ.റ്റീന ചെറിയാനും ക്ലാസ്സെടുത്തു.

ജനപ്രതിനിധികൾ, അധ്യാപകർ, ജാഗ്രത സമിതി അംഗങ്ങൾ, കുടുംബശ്രീ അംഗങ്ങൾ, അങ്കണവാടി പ്രവർത്തകർ, എസ്.സി./എസ്.ടി. പ്രൊമോട്ടർമാർ തുടങ്ങിയവർ പങ്കെടുത്തു.

date