Skip to main content

റിപ്പബ്ലിക് ദിനാഘോഷം മന്ത്രി അഡ്വ. വി എസ് സുനിൽകുമാർ പതാക ഉയർത്തും

രാജ്യത്തിന്റെ 71-ാം റിപ്പബ്ലിക് ദിനാഘോഷം ജില്ലയിൽ വിപുലമായ പരിപാടികളോടെ ആഘോഷിക്കും. ഇന്ന് (ജനുവരി 26) രാവിലെ 8 ന് തേക്കിൻകാട് മൈതാനത്ത് കൃഷി വകുപ്പു മന്ത്രി അഡ്വ. വി എസ് സുനിൽകുമാർ പതാക ഉയർത്തി അഭിവാദ്യം സ്വീകരിക്കും. മന്ത്രി റിപ്പബ്ലിക് ദിനസന്ദേശം നൽകും. പരേഡ്, മാർച്ച് പാസ്റ്റ്, ദേശഭക്തിഗാനാലപനം, ട്രോഫി വിതരണം തുടങ്ങിയവയുണ്ടാക്കും. ഗ്രീൻ പ്രോട്ടോകോളോടുകൂടിയാണ് ദിനാഘോഷ പരിപാടികൾ. കേരള ആംഡ് പോലീസ്, ആംഡ് റിസർവ്, എൻ സി സി, സ്‌കൗട്ട് തുടങ്ങിയവ പരേഡിൽ അണിനിരക്കും. പോലീസിന്റെ ബാന്റ് വാദ്യത്തിനു പുറമേ സ്‌കൂൾ കുട്ടികളുടെ ബാന്റ് വാദ്യവുമുണ്ടാകും.

date