Skip to main content

പുനർഗേഹ പദ്ധതി: ഗുണഭോക്തൃ പട്ടിക കളക്ടർ അംഗീകരിച്ചു

ജില്ലയിലെ തീരദേശ മേഖലയിലെ കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിന് ഫിഷറീസ് വകുപ്പ് നടത്തിയ ഗുണഭോക്തൃ പട്ടിക ജില്ലാതല അപ്രൂവൽ കമ്മിറ്റി ചെയർമാനായ കളക്ടർ അംഗീകരിച്ചു. തീരദേശത്ത് വേലിയേറ്റ രേഖയിൽ നിന്നും 50 മീറ്ററിനുള്ളിൽ താമസിക്കുന്ന മത്സ്യതൊഴിലാളി കുടുംബങ്ങളെ മാറ്റി സുരക്ഷിത മേഖലയിൽ പുനരധിവസിപ്പിക്കുന്ന സംസ്ഥാന സർക്കാർ പദ്ധതിയാണ് പുനർഗേഹം. തീരദേശ മേഖലയിൽ ഈ പരിധിയിൽ താമസിക്കുന്നവരിൽ ഇനിയും പട്ടികയിൽ ഉൾപ്പെടാത്തവരുണ്ടെങ്കിൽ അവരെയും ഗുണഭോക്ത്യ പട്ടികയിൽ ഉൾപ്പെടുത്താമെന്ന് കളക്ടർ എസ് ഷാനവാസ് പറഞ്ഞു. പുനർഗേഹം പദ്ധതി പ്രകാരം ജില്ലയിൽ 581 ഗുണഭോക്താക്കൾ ഉൾപ്പെട്ടിട്ടുണ്ട്. ഓരോ ഗുണഭോക്താവിനും പത്ത് ലക്ഷം രൂപ സഹായം നൽക്കും. ഗുണഭോക്താക്കൾ ഒരുമിച്ച് റസിഡന്റ് ഗ്രൂപ്പായി ഭൂമി വാങ്ങുന്നതിനും വീട് നിർമ്മിക്കാനും സ്ഥലം കണ്ടെത്തി പദ്ധതിയുമായി മുന്നോട്ട് പോകാൻ കളക്ടർ നിർദ്ദേശിച്ചു. കളക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ സുഗതകുമാരി, മത്സ്യഫെഡ് ജില്ലാ മനേജർ പി. ഗീത, ടി.ജെ.ക്ലീറ്റസ്, വി.ആർ. സിന്ധു എന്നിവർ പങ്കെടുത്തു.

date