വനിതാരത്നം പുരസ്‌കാരം നാമനിർദ്ദേശം ക്ഷണിച്ചു
കേരള സർക്കാർ വനിത ശിശു വികസന വകുപ്പ് മുഖേന നൽകുന്ന 2019 വർഷത്തെ വനിതാരത്ന പുരസ്‌ക്കാരത്തിന് വിവിധ മേഖലകളിൽ നിന്നും നാമനിർദ്ദേശം ക്ഷണിച്ചു. സാമൂഹ്യ സേവനം, കായികരംഗം, പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ജീവിത വിജയം നേടിയ വനിത, സ്ത്രീകളുടെയും കുട്ടികളുടെയും ശാക്തീകരണം, വിദ്യാഭ്യാസ-ശാസ്ത്ര സാങ്കേതിക മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച വനിത എന്നീ വിഭാഗങ്ങളിൽ നോമിനേഷനുകൾ സമർപ്പിക്കാം. ഓരോ പുരസ്‌കാര ജേതാവിനും ഒരുലക്ഷം രൂപയും ശിൽപവും പ്രശസ്തി പത്രവും നൽകും. അപേക്ഷയോടൊപ്പം പ്രവർത്തന മേഖല വിശദീകരിക്കുന്ന രേഖകൾ(പുസ്തകങ്ങൾ, ഫോട്ടോകൾ, പത്രക്കുറിപ്പ്, സിഡികൾ) ഉൾപ്പെടുത്തണം. മറ്റ് വ്യക്തികൾക്കോ, സംഘടനകൾക്കോ ശുപാർശയായും അപേക്ഷ സമർപ്പിക്കാം. അപേക്ഷകളും നോമിനേഷനുകളും ഫെബ്രുവരി 10 ന് മുൻപായി തൃശൂർ ജില്ലാ വനിത ശിശുവികസന ഓഫീസർക്ക് സമർപ്പിക്കണം. 2018ൽ ലഭിച്ച അപേക്ഷകളും ഈ വർഷം പുരസ്‌കാരത്തിന് പരിഗണിക്കും. അതിനാൽ അവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല. വിശദവിവരങ്ങൾ വെബ്സൈറ്റിൽ www.wcd.kerala.gov.in
- Log in to post comments