Skip to main content

വിശപ്പുരഹിത കേരളം പദ്ധതി ഇനി തൃശ്ശൂരിലും

വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായി ചുരുങ്ങിയ വരുമാനമുള്ളവർക്ക് 20 രൂപ സബ്‌സിഡി നിരക്കിൽ ജില്ലയിൽ ഉച്ചഭക്ഷണം ലഭ്യമാക്കും. ഇതിനായുളള തുക പൊതുവിതരണ വകുപ്പ് വകയിരുത്തും. ആദ്യ ഘട്ടത്തിൽ കുന്നംകുളത്താണ് പദ്ധതി നടപ്പാക്കുക. കുന്നംകുളം നഗരസഭയിൽ പരിശീലനം ലഭിച്ച കുടുംബശ്രീ പ്രവർത്തകരുടെ നേതൃത്വത്തിൽ സുഭിക്ഷ ഹോട്ടൽ എന്ന പേരോടെയാണ് സംരംഭം ആരംഭിക്കുന്നത്. ഫെബ്രുവരി മാസത്തോടെ പ്രവർത്തനം ആരംഭിക്കാൻ ജില്ലാ കളക്ടർ എസ് ഷാനവാസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. കുടുംബശ്രീ ജില്ലാ കോർഡിനേറ്റർ കെ വി ജ്യോതിഷ് കുമാർ, അസി. കോർഡിനേറ്റർ കെ രാധാകൃഷ്ണൻ, കുന്നംകുളം മുനിസിപാലിറ്റി സെക്രട്ടറി കെ കെ മനോജ്, ഐഫ്രം പ്രതിനിധികളായ കെ രതി, എ സജിത് എന്നിവർ പങ്കെടുത്തു.  

date