Skip to main content

റിപ്പബ്‌ളിക് ദിനാഘോഷം: ഗവർണർ ദേശീയപതാക ഉയർത്തും

തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിൽ നടക്കുന്ന റിപ്പബ്‌ളിക് ദിനാഘോഷ ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാവിലെ 8.30ന് പതാക ഉയർത്തും. തുടർന്ന് പരേഡ് ആയുധാഭിവാദനം നൽകും. ദേശീയഗാനാലാപനത്തിനു ശേഷം ഗവർണർ പരേഡ് പരിശോധിക്കും. ഇതിനു ശേഷം മാർച്ച് പാസ്റ്റ് നടക്കും. ഗവർണർ സല്യൂട്ട് സ്വീകരിക്കും. 8.50ന് ഗവർണറുടെ പ്രസംഗം. കരസേന, വായുസേന, അതിർത്തി രക്ഷാസേന, പോലീസ്, അർദ്ധ സൈനിക വിഭാഗം, കുതിരപോലീസ്, എൻ. സി. സി, സ്‌കൗട്ട്‌സ് എന്നിവർ പരേഡിൽ പങ്കെടുക്കും. വിദ്യാർത്ഥികൾ ദേശഭക്തി ഗാനങ്ങൾ ആലപിക്കും.
 

date